ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റ്: കെ സുധാകരന്‍

വീട്ടിലെത്തി വോട്ട് സിപിഐഎം ദുരുപയോഗം ചെയ്യുന്നുവെന്നും സുധാകരന്‍ ആരോപിക്കുന്നുണ്ട്. സിപിഎമ്മിമ് കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സാധിക്കില്ല. യുഡിഎഫിന് 20ല്‍ 20 സീറ്റും കിട്ടുമെന്ന തരത്തിലുള്ള സര്‍വേഫലം പുറത്തുവന്നതോടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം

ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റ്: കെ സുധാകരന്‍

K Sudhakaran

Published: 

19 Apr 2024 14:50 PM

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് വടകര മണ്ഡലം സ്ഥാനാര്‍ഥി കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിഷയത്തില്‍ ഒരു നടപടി ഉണ്ടായോ എന്ന് അറിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

വീട്ടിലെത്തി വോട്ട് സിപിഐഎം ദുരുപയോഗം ചെയ്യുന്നുവെന്നും സുധാകരന്‍ ആരോപിക്കുന്നുണ്ട്. സിപിഎമ്മിമ് കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സാധിക്കില്ല. യുഡിഎഫിന് 20ല്‍ 20 സീറ്റും കിട്ടുമെന്ന തരത്തിലുള്ള സര്‍വേഫലം പുറത്തുവന്നതോടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം. വിഷയത്തില്‍ യുഡിഎഫ് പരാതി നല്‍കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാഹ്യ ഇടപെടല്‍ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്റ് ചെയ്തു. അഞ്ചുപേരെയാണ് ജില്ലാ കലക്ടര്‍ സസ്പെന്റ് ചെയ്തത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വിഡിയോഗ്രാഫര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

കല്യാശേരി നിയമസഭ മണ്ഡലത്തിലെ കല്യാശേരി പഞ്ചായത്തില്‍ 164ാം ബൂത്തില്‍ ഏപ്രില്‍ 18ന് നടന്ന സംഭവമാണ് നടപടിക്ക് ഇടയാക്കിയത്. എടക്കാടന്‍ ഹൗസില്‍ ദേവി (92)യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോഴാണ് വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ വഴി കല്യാശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

അഞ്ചാം പീടിക കപ്പോട് ഗണേശന്‍ എന്നയാള്‍ വോട്ടിങ് നടപടിയില്‍ ഇടപെട്ടുവെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും അന്വേഷണത്തിനും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 171(സി) വകുപ്പിന്റെ ലംഘനവും സംഭവത്തില്‍ ഉള്‍പ്പെട്ടതായി പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, കെ കെ ശൈലജയ്ക്കെതിരയാ സൈബര്‍ ആക്രമണത്തില്‍ എന്തിന് തന്റെ പേര് വലിച്ചിടുന്നുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ട. മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. അനാവശ്യമായി തന്റെ പേര് വലിച്ചിടുന്നത് നിയമപരമായി ചോദ്യം ചെയ്യുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

Related Stories
Train Accident: പുറത്തിറങ്ങിയിട്ട് തിരികെ കയറാൻ ശ്രമം; ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്
Kerala Weather Update : കാലാവസ്ഥ സീനാണ്; സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
POCSO Case: വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്
Crime News : കൊടുംക്രൂരതയ്ക്ക് തുടക്കമിട്ടത് സുബിന്‍; 18കാരിയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ അറസ്റ്റിലായത് 20 പേര്‍; ഇനിയും കുടുങ്ങും
Pathanamthitta Crime: കായികതാരമായ പെൺകുട്ടിയെ പരിശീലകർ ഉൾപ്പെടെ പീഡിപ്പിച്ചു; ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; കേസിൽ 14 പേർ അറസ്റ്റിൽ
Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍