5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IBOD: എന്താണ് ഐബോഡ്; വെള്ളത്തിനടിയിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു

What is IBOD: ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഈ ഉപകരണം അര്‍ജുനെ കണ്ടെത്തുന്നതിനായി വാടകയ്ക്ക് എടുത്തത്. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തിരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

IBOD: എന്താണ് ഐബോഡ്; വെള്ളത്തിനടിയിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു
Socila Media Image
shiji-mk
Shiji M K | Published: 25 Jul 2024 14:59 PM

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായി ഐബോഡുകള്‍ വഴിയുള്ള പരിശോധന നടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന സംശയമാണ് എന്താണ് ഐബോഡുകളെന്നും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും. വിശദമായി തന്നെ പരിശോധിക്കാം.

എന്താണ് ഐബോഡ്

അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംവിധാനമാണ് ഐബോഡ്. എത്ര ആഴമുള്ള സ്ഥലങ്ങളിലും വസ്തുവിനെ കണ്ടെത്തി അതിന്റെ വലിപ്പവും ഗതിയും തുടങ്ങി നിരവധി കാര്യങ്ങള്‍ കണ്ടെത്താന്‍ ഐബോഡുകള്‍ക്ക് സാധിക്കും. വെള്ളത്തിനടിയിലും ഇവയുടെ സ്‌കാനറുകള്‍ പ്രവര്‍ത്തിക്കും എന്നതിനാല്‍ തന്നെ എന്തിനെ കുറിച്ചുമുള്ള കൃത്യമായ വിവരം ഇവ വഴി ലഭിക്കും.

Also Read: Arjun Rescue Operation: സൈബര്‍ ആക്രമണം; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

അര്‍ജുനായി

ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഈ ഉപകരണം അര്‍ജുനെ കണ്ടെത്തുന്നതിനായി വാടകയ്ക്ക് എടുത്തത്. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തിരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. മണ്ണില്‍ പുതഞ്ഞ് പോയ വസ്തുക്കള്‍ 20 മീറ്റര്‍ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റര്‍ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ദൗത്യം ഏതുവരെ

അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നു എന്ന കരുതുന്ന തടികള്‍ കണ്ടെത്തി. അപകടം സംഭവിച്ച ഇടത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ നിന്നും തടി കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന് ലോറിയുടെ ഉടമ മനാഫ് മാധ്യമങ്ങളോടായി പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് രക്ഷദൗത്യം നടത്തുന്ന നാവികസേനയാണെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വൈകുന്നു.

Also Read: Arjun Rescue Operation : അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തി; സ്ഥിരീകരിച്ച് ഉടമ മനാഫ്

നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. ലോറിയുണ്ടെന്ന് സംശയിക്കുന്ന ഇടത്ത് നിന്നും ലോഹ സാന്നിധ്യമുണ്ടെന്ന് അറിയിക്കുന്ന സിഗ്‌നലും ലഭിച്ചു. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനമായ ഐബോഡ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. അതേസമയം, കനത്ത കാറ്റിനെ തുടര്‍ന്ന് ഇബോഡ് ഘടിപ്പിച്ചുള്ള ഡ്രോണിനെ ലോറിയുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന ഇടത്ത് പരിശോധന നടത്താനായിട്ടില്ല.