IB officer Megha’s Death: ‘ഫെബ്രുവരിയിലെ ശമ്പളവും യുവാവിന് അയച്ചു; മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്

More details on IB officer Megha's Death: ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു പണം അയച്ചു നൽകിയതിനു ശേഷം മാസചെലവിനായി ഇയാൾ കുറച്ച് പണം മേഘയ്ക്ക് നൽകുകയായിരുന്നു.

IB officer Meghas Death: ഫെബ്രുവരിയിലെ ശമ്പളവും യുവാവിന് അയച്ചു; മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്

മേഘയുടെ മാതാപിതാക്കൾ, മേഘ

Updated On: 

29 Mar 2025 15:09 PM

പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥ മേഖയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് മധുസൂദനൻ. മേഘ ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചത് ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായാണെന്ന് കുടുംബം ആരോപിക്കുന്നു. ഇയാൾ മേഘയെ ഭീഷണിപ്പെടുത്തിയതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നും പിതാവ് പറയുന്നു.

മലപ്പുറം എടപ്പാൾ സ്വദേശിയും ഐബിയുടെ കൊച്ചി ഓഫീസ് ജീവനക്കാരനുമായ ഇയാൾ മേഘയെ സാമ്പത്തികമായി ചൂഷ്ണം ചെയ്തുവെന്നും ഫെബ്രുവരി മാസത്തെ ശബളമടക്കം യുവാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്നും മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനൻ പറഞ്ഞു. മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും പിതാവ് പറയുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പേട്ട പോലീസിനെ സമീപിച്ചിട്ടുണ്ട്. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പോലീസിനു കൈമാറിയിട്ടുണ്ട്.

Also Read:എഡിഎം നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പി പി ദിവ്യയെന്ന് കുറ്റപത്രം

പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും പണം നൽകിയിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു. പണം അയച്ചു നൽകിയതിനു ശേഷം മാസചെലവിനായി ഇയാൾ കുറച്ച് പണം മേഘയ്ക്ക് നൽകുകയായിരുന്നു.യുവാവിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിൽ പോയിട്ടുണ്ടെന്നും ഇയാൾ തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എല്ലാ യാത്ര ചെലുവകളും വഹിച്ചത് മേഘയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ജോലി കഴിഞ്ഞ് റൂമിലേക്ക് പോയ മേഘ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ചാക്ക റെയിൽവേ സ്റ്റേഷനോട് ചേർന്ന ഭാഗത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മേഘയെ കണ്ടെത്തിയത്. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

Related Stories
NH 544: ചാലക്കുടി – അങ്കമാലി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ചെറുവാഹനങ്ങൾക്ക് താത്കാലിക പാത
ITI Girl Students Clash: നെയ്യാറ്റിൻകരയിൽ ഐടിഐ വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്ന് പേർ ആശുപത്രിയിൽ
IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി; പ്രതി ഒളിവിൽ തന്നെ
Kerala Lottery Result Today: ഇന്നത്തെ ലക്ഷാധിപതി നിങ്ങളോ? നിർമ്മൽ ഭാ​ഗ്യക്കുറി ലോട്ടറി ഫലം പ്രഖ്യാപിച്ചു
MM Mani Health: എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും
Gokulam Gopalan: എമ്പുരാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് കഷ്ടകാലം; ആന്റണി പെരുമ്പാവൂരിന് പോയത് രണ്ട് ലക്ഷം; ഗോകുലം ഗോപാലന് ‘പണി’ ഇഡി വക
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം