5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IB Officer Death: ‘കഴിക്കാൻ വാങ്ങിയിട്ട് റൂമിലേക്ക് പോകുന്നെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാർത്ത’: മേഘയുടെ മരണത്തിൽ പിതാവ്

IB Officer Megha's Death: ഫോണിൽ സംസാരിച്ചുകൊണ്ടാണ് ട്രാക്കിൽ നടന്നതെന്ന് ചാനലിൽ വാർത്ത കണ്ടു. അതുകൊണ്ട് ഫോൺ പരിശോധിക്കണമെന്നും എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരാതി നൽകാൻ പോവുകയാണ് പിതാവ് പറഞ്ഞു.

IB Officer Death: ‘കഴിക്കാൻ വാങ്ങിയിട്ട് റൂമിലേക്ക് പോകുന്നെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാർത്ത’: മേഘയുടെ മരണത്തിൽ പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘImage Credit source: social media
sarika-kp
Sarika KP | Updated On: 26 Mar 2025 08:46 AM

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് മധുസൂദനൻ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് ഫോൺ വിളിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അറിയുന്നത് മരണ വാർത്തയായിരുന്നുവെന്നുമാണ് പിതാവ് പറയുന്നത്. എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും അപകട സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും മധുസൂദനൻ പറഞ്ഞു.

ഷിഫ്റ്റ് കഴിഞ്ഞ ഏഴ് മണിക്ക് മേഘ വിളിച്ചിരുന്നു. കഴിക്കാൻ വാങ്ങിയിട്ട് റൂമിലേക്ക് പോവുകയാണെന്ന് പുറഞ്ഞു. എന്നാൽ റൂമിലേക്ക് പോകുന്ന വഴി റെയിൽവേ ക്രോസിങ്ങോ ട്രാക്കോ ഇല്ലെന്നും പക്ഷേ റെയിൽവേ ട്രാക്കിന് അടുത്തേക്ക് പോയെന്നും പിതാവ് പറയുന്നു. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും പിതാവ് പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടാണ് ട്രാക്കിൽ നടന്നതെന്ന് ചാനലിൽ വാർത്ത കണ്ടു. അതുകൊണ്ട് ഫോൺ പരിശോധിക്കണമെന്നും എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരാതി നൽകാൻ പോവുകയാണ് പിതാവ് പറഞ്ഞു.

Also Read: ‘ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി’; മേഘ ജീവനൊടുക്കിയത് മനോവിഷമം മൂലം

എന്തെങ്കിലും പ്രശ്നമുള്ളതായി മകൾ പറഞ്ഞിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവർത്തകർ ഇടപെട്ടിരുന്നത്. മേഘയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.

അതേസമയം കൊ​ച്ചി​യി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യി​ ​മേഘയ്ക്ക് ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ​വി​വ​രം. ​പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.​ ഇക്കാര്യം മേഘ വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ആദ്യം ഈ ബന്ധത്തിൽ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് ​അ​വ​ർ​ ​സ​മ്മ​തി​ച്ചതായും ബന്ധുക്കൾ പറയുന്നു.​ ​എ​ന്നാ​ൽ​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​യ​പ്പോ​ൾ​ ​ഇ​യാ​ൾ​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്നും​ ​പി​ന്മാ​റി.​ ​ഇ​താ​ണ്‌​ ​മേ​ഘ​യെ​ ​ട്രെ​യി​ന് ​മു​മ്പി​ൽ​ ​ചാ​ടി​ ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​രോ​പ​ണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു പത്തനംതിട്ട സ്വദേശിയാണ് മേഘ ട്രെയിൻ തട്ടി മരിച്ചത്. തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് വച്ചാണ് ട്രെയിൻ തട്ടിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് സംശയിച്ചിരുന്നു. ട്രാക്കിലൂടെ ഫോൺ വിളിച്ച് നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്.