Husband Arrested: ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി, 14 വർഷത്തിന് ശേഷം ഇൻഷുറസ് പുതുക്കി; ഭർത്താവ് അറസ്റ്റിൽ
Koratty Murder Case: 2001 ഒക്ടോബറിലായിരുന്നു സംഭവം. തിരുമുടിക്കുന്ന് ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ഇയാൾ കൊലപ്പെടുത്തിയത്. സംഭവ ശേഷം ദേവകിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങൾ എടുത്ത് ശേഷമാണ് ഇയാൾ ഒളിവിൽ പോയത്.
ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഭർത്താവ് 14 വര്‍ഷത്തിനുശേഷം പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവിനെ (74) ആണ് കൊരട്ടി എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. 2001 ഒക്ടോബറിലായിരുന്നു സംഭവം. തിരുമുടിക്കുന്ന് ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ഇയാൾ കൊലപ്പെടുത്തിയത്. സംഭവ ശേഷം ദേവകിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങൾ എടുത്ത് ശേഷമാണ് ഇയാൾ ഒളിവിൽ പോയത്.
ഒളിവിൽ കഴിയുന്ന ഇയാളെ എട്ടു വർഷത്തിനു ശേഷം മാരാരിക്കുളം പോലീസ് 2008 ൽ പിടികൂടിയിരുന്നു. തുടർന്ന് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങി വീണ്ടും ഒളിവിൽ പോകുകയായിരുന്നു. ഇതിനിടെയിൽ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞത്. ഇയാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി ഇയാൾ കൈപ്പറ്റി വരാറുണ്ട്. ഇക്കാര്യം പോലിസ് അറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായകുന്നത്. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിക്കുന്നത്. ഇത് പുതുക്കാൻ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Also Read: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം
ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ 1990-ൽ ധാന്യത്തിനെത്തിയതായിരുന്നു ബാബു. ഇവിടെ നിന്ന് ചായക്കടക്കാരന്റെ സഹോദരിയായ ദേവകിയെ പരിചയപ്പെട്ടു. തുടർന്ന് ഇരുവരുടെയും വിവാഹം നടന്നു. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം ചെയ്തത്. പിന്നീട് 2001-ലാണ് ദേവകിയെ കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കവര്‍ന്ന് ഇയാൾ ഒളിവിൽ പോയത്. ഭാര്യ ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലവും മറ്റും കൈവശപ്പെടുത്തുവാന്‍ കൂടിയാണ് നിര്‍മ്മാണ തൊഴിലാളി കൂടിയായിരുന്ന ദേവകിയെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. പല പേരുകളിലായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത് എന്നാണ് പോലീസിനു നൽകിയ മൊഴി.