5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News : തൃശൂര്‍ മാളയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു, ഗുരുതര പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍

Husband Attacked Wife In Thrissur: മക്കളുടെ മുന്നില്‍ വച്ചാണ് ഗ്രീഷ്മയെ വാസന്‍ ആക്രമിച്ചത്. കുട്ടികള്‍ തൊട്ടടുത്ത് റേഷന്‍ കടയിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വാസനെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Crime News : തൃശൂര്‍ മാളയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു, ഗുരുതര പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍
കേരള പൊലീസ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 30 Jan 2025 06:45 AM

തൃശൂര്‍: മാളയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മയ്ക്കു (35) ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഭര്‍ത്താവ് വാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈയ്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റത്. ഗ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ മാള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മക്കളുടെ മുന്നില്‍ വച്ചാണ് വാസന്‍ ഗ്രീഷ്മയെ ആക്രമിച്ചത്. തുടര്‍ന്ന് കുട്ടികള്‍ തൊട്ടടുത്ത് റേഷന്‍ കടയിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വാസനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Read Also : വിവാഹ തലേന്ന് യുവാവ് വാഹന അപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

ചെന്താമര റിമാന്‍ഡില്‍

അതേസമയം, നെന്മാറയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയല്‍വാസിയായ സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയുമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിന് ഇയാള്‍ 2019ല്‍ ജയിലിലായിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. തുടര്‍ന്നാണ് സജിതയുടെ ഭര്‍ത്താവിനെയും, ഭര്‍തൃമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഒളിവിലായിരുന്ന ഇയാള്‍ വിശന്ന് വലഞ്ഞതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ വീടിന് സമീപത്തേക്ക് വരുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. പൊലീസ് പിടികൂടുമ്പോള്‍ പ്രതി അവശനിലയിലായിരുന്നു. പൊലീസിനോട് ഇയാള്‍ ഭക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഭക്ഷണം എത്തിച്ച് നല്‍കി.

തന്നെ 100 വര്‍ഷത്തേക്ക് ശിക്ഷിക്കണമെന്നാണ് ചെന്താമര കോടതിയില്‍ ആവശ്യപ്പെട്ടത്. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചിരുന്നുവെന്നും, എന്നാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുമാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. തുടര്‍ന്ന് പൊലീസ് വീഴ്ചയില്‍ നെന്മാറ സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു.