Husband Stabbed Wife: കുടുംബ വഴക്ക്; കൊച്ചിയിൽ ഭാര്യയെ കുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Husband Stabs Wife in Kochi Manjummel:ഹാരിസണെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഭാര്യ ഫസീനയെ മഞ്ഞുമലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞുമ്മൽ പള്ളിക്കു സമീപത്ത് വച്ചാണ് സംഭവം.

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. ഭർത്താവായ ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഹാരിസണെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഭാര്യ ഫസീനയെ മഞ്ഞുമലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞുമ്മൽ പള്ളിക്കു സമീപത്ത് വച്ചാണ് സംഭവം.
കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ ഭാര്യയെ കുത്തിയത്. ഇതിനു ശേഷം ഹാരിസ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചെന്നാണ് വിവരം. കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് ഹാരിസിന്റേത്. ഇയാളെ വീടിനു മുന്നിൽ കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഫസീനയുടെ കൈക്കാണ് കുത്തേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Also Read:വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഏറെ നാളായി ക്യാൻസർ രോഗിയാണ് ഹാരീസ്. ഇതിനു ചികിത്സ നടത്തി വരുന്നതിനിടെയിലാണ് ഈ ദാരുണമായ സംഭവം. ഇതുകൊണ്ട് തന്നെ ഹാരീസിന് ജോലിക്കും പോകാൻ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ വഴക്കുകൾ പതിവാണെന്നാണ് വാർഡ് കൗൺസിലർ അടക്കം പറയുന്നത്. മൂന്ന് വർഷത്തോളമായി ഇവർ ഈ വാടത വീട്ടിൽ താമസിക്കുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം. ദമ്പതികൾക്ക് 2 കുട്ടികളുണ്ട്.