Chottanikkara Skelton: 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ തലയോട്ടിയും അസ്ഥികൂടവും; സംഭവം ചോറ്റാനിക്കരയിൽ, അന്വേഷണം
Skelton Found In Uninhabited House At Chottanikkara: 14 ഏക്കറോളം വരുന്ന പറമ്പിലാണ് എറണാകുളം സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള വീട് നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിൻ്റെ ആവശ്യപ്പെടുന്നത്. ഇരുപത് വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ സാമൂഹിക വിരുദ്ധർ താവളമാക്കിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.
കൊച്ചി: ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ മനുഷ്യന്റെ അസ്ഥിക്കൂടവും തലയോട്ടിയും കണ്ടെത്തി. 20 വർഷത്തോളമായി പൂട്ടിക്കിടന്ന വീടിലെ ഫ്രിഡ്ജിനുള്ളിൽ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. വീടിന് ചുറ്റും സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ചോറ്റാനിക്കര എരുവേലി പാലസ് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
14 ഏക്കറോളം വരുന്ന പറമ്പിലാണ് എറണാകുളം സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള വീട് നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിൻ്റെ ആവശ്യപ്പെടുന്നത്. ഇരുപത് വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ സാമൂഹിക വിരുദ്ധർ താവളമാക്കിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.
ആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ തലയോട്ടി കൊണ്ടുവച്ചത് എന്നതുൾപ്പയെയുള്ള കാര്യത്തിലാണ് ഇനി അന്വേഷണം വേണത്. ആ സ്ഥലവും വീടും അടക്കം പോലീസ് സീൽ ചെയ്തിട്ടുണ്ട്. നാളെ ഫോറൻസിക് വിദഗ്ധർ ഉൾപ്പടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. വീട്ടുടമയെയും സ്ഥലത്തേക്ക് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. നട്ടെല്ല് അടക്കമുള്ള അസ്ഥികൾ കോർത്ത് ഇട്ട രീതിയിലാണ് കണ്ടെത്തിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് 14 വര്‍ഷത്തിനുശേഷം പിടിയിൽ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് 14 വര്‍ഷത്തിനുശേഷം പോലീസ് പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവിനെ (74) ആണ് കൊരട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. 2001 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുമുടിക്കുന്ന് ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ഇയാൾ വെട്ടി കൊലപ്പെടുത്തിയത്. സംഭവ ശേഷം ദേവകിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആറ് പവനോളം സ്വര്‍ണ്ണാഭരണങ്ങൾ എടുത്ത് ശേഷമാണ് ഇയാൾ ഒളിവിൽ പോയത്.
ഒളിവിൽ കഴിയുന്ന ഇയാളെ എട്ടു വർഷത്തിനു ശേഷം മാരാരിക്കുളം പോലീസ് പിടികൂടിയിരുന്നു. തുടർന്ന് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങി ശേഷം വീണ്ടും ഒളിവിൽ പോയി. ഇതിനിടെയിൽ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും പോലീസിൻ്റെ പിടിയിലാകുന്നത്. കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റാറുണ്ട്. ഇക്കാര്യം പോലീസ് അറിഞ്ഞതോടെയാണ് അറസ്റ്റിലാവുന്നത്.