5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Modification in buses: ബസുകളിലുള്ള നിയമലംഘനം; എംവിഡിക്ക് വിവരം നൽകുന്നവരുടെ പേരുകൾ പരസ്യമാക്കരുത്

മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മിഷൻ നിർദേശം നൽകിയത്. പെരിന്തൽമണ്ണ പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് സൈനുദ്ദീനാണ് പരാതി നൽകിയത്.

Modification in buses: ബസുകളിലുള്ള നിയമലംഘനം; എംവിഡിക്ക് വിവരം നൽകുന്നവരുടെ പേരുകൾ പരസ്യമാക്കരുത്
neethu-vijayan
Neethu Vijayan | Published: 19 May 2024 11:03 AM

ബസുകളിൽ നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യ സ്വകാര്യ ബസുകളെ സംബന്ധിക്കുന്ന വിവരം നൽകുന്നവരുടെ പേരും വിലാസവും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒരുകാരണവശാലും പരസ്യമാക്കരുത്. മനുഷ്യാവകാശ കമ്മിഷനാണ് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിരിക്കുന്നത്.

ബസുകളിൽ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവർത്തിപ്പിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്നവരെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്കാണ് മനുഷ്യാവകാശ കമ്മിഷൻ്റെ പിന്തുണ. മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മിഷൻ നിർദേശം നൽകിയത്.

ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥാണ് നിർദേശം കൈമാറിയത്. നിയമലംഘനം നടത്തി റൂട്ടുകളിൽ ഓടുന്ന ഇത്തരം ബസുകളുടെ ഉടമസ്ഥർക്കും ജീവനക്കാർക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള സ്വകാര്യ ബസുകളിലും ചില കെഎസ്ആർടിസി ബസുകളിലും അധിക ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നവെന്ന് ചൂണ്ടികാട്ടി പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയിന്മേലാണ് നടപടി. പെരിന്തൽമണ്ണ പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് സൈനുദ്ദീനാണ് പരാതി നൽകിയത്.

കൂടാതെ പരാതിയിൽ നടപടി സ്വീകരിക്കാതെ, വിവരം നൽകിയവരുടെ എല്ലാ വിവരങ്ങളും മോട്ടോർവാഹന വകുപ്പ് ജീവനക്കാർ ബസുകാർക്ക് ചോർത്തി നൽകാറുണ്ടെന്നും ആരോപണമുണ്ട്. ബസ് ജീവനക്കാർ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് ആരോപണം.

ബസുകളിലെ വീഡിയോ, ഓഡിയോ സിസ്റ്റം പരിശോധിക്കാൻ എല്ലാ ഫീൽഡ് ഓഫീസർമാർക്കും നിർദേശം നൽകിയതായി മലപ്പുറം ആർടിഒ കമ്മിഷനെ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയുമായി മോട്ടോർവാഹന വകുപ്പ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് മോട്ടർ വാഹനവകുപ്പ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുന്നതും അറിയിച്ചു.