5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Helmet Selection: ബൈക്കോടിക്കുന്നവർ ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശ്രദ്ധിക്കാൻ ഇനിയുമുണ്ട് കാര്യങ്ങൾ

എങ്ങനെ ഹെൽമറ്റ് ധരിക്കണം. ഏത് ഹെൽമറ്റ് ധരിക്കണം തുടങ്ങിയ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പ്

Helmet Selection: ബൈക്കോടിക്കുന്നവർ ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശ്രദ്ധിക്കാൻ ഇനിയുമുണ്ട് കാര്യങ്ങൾ
helmet-selection
arun-nair
Arun Nair | Published: 16 May 2024 12:44 PM

ബൈക്കിലും സ്കൂട്ടറിലുമൊക്കെ പോകുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെങ്കിൽ പല കാരണങ്ങൾ കൊണ്ടും ഹെൽമറ്റ് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ്.

ഇതുവഴി തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും, തൽക്ഷണം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ എങ്ങനെ ഹെൽമറ്റ് ധരിക്കണം. ഏത് ഹെൽമറ്റ് ധരിക്കണം തുടങ്ങിയ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ.

പോസ്റ്റിൽ ഇങ്ങനെ

നാം പലരും ഹെൽമെറ്റുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കാത്തതിന്റെ വീഴ്ചകൾ മൂലം അപകടത്തിൽ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെൽമെറ്റുകൾ, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെൽമെറ്റുകൾ തിരഞ്ഞെടുക്കുവാൻ ആയി ശ്രദ്ധിക്കുക.

ഹെൽമറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിൽ ഏൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു.

സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെൽമെറ്റുകൾ ധരിച്ച് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ഹെൽമെറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ അപകടം നടക്കുന്ന സമയം ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണ്.
ശെരിയായരീതിയിൽ ഹെൽമെറ്റ് ധരിക്കു ജീവൻ നിലനിർത്തു.

ഒരു കഥ

കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ വാഹന പരിശോധനയ്ക്കിടെയിൽ ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയാൾക്ക് നൽകിയ പിഴ 86,500 രൂപയാണ്. ഇയാൾക്കെതിരെ 146 കേസുകളാണ് രജിസ്റ്റർ ചെയ്തിരുനന്ത്. 27 കേസുകൾ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റില്ലാത്തതിനാലുമായിരുന്നു. രാജ്യത്ത് നടക്കുന്ന അപകടങ്ങളിൽ 80 ശതമാനത്തോളം ഹെൽമറ്റ് ധരിക്കാത്തതിനാലാണ്.