Petrol Pump Frauds: കണ്ണുംപൂട്ടി ഇന്ധനം നിറച്ചിറങ്ങല്ലേ! പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് പലവിധം
Petrol Pump Fraud Reported in Thiruvananthapuram:500 രൂപയ്ക്ക് ഇന്ധനം നിറച്ചൂവെങ്കിലും യാത്രാമധ്യേ ഇന്ധനം തീര്‍ന്ന് ആംബുലന്‍സ് വഴിയില്‍ നിന്നു. ഇതോടെയാണ് പമ്പില്‍ നടന്ന ക്രമക്കേട് വെളിച്ചത്തായത്. ആംബുലന്‍സ് ഡ്രൈവറില്‍ നിന്ന് 500 രൂപ വാങ്ങിയിട്ട് വാഹനത്തില്‍ അടിച്ച് കൊടുത്തത് വെറും രണ്ട് രൂപയുടെ ഇന്ധനമായിരുന്നു.
വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് എല്ലാവരും. ജോലിക്ക് പോകുന്നതിനായും വീട്ടിലെ ആവശ്യങ്ങള്‍ക്ക് പുറത്ത് പോകുന്നതിനുമെല്ലാം കാറും ബൈക്കും മാറി മാറിയാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പലര്‍ക്കും കിട്ടുന്ന മാസ ശമ്പളത്തില്‍ നിന്ന് നല്ലൊരു സംഖ്യ ഇന്ധന ചെലവിന് വേണ്ടിയാണ് പോകുന്നത്. ബൈക്കിനെ അപേക്ഷിച്ച് കാറിന് വേണ്ടിയാകും ഭൂരിഭാഗം ആളുകളും കൂടുതല്‍ പണം ചെലവഴിക്കുന്നത്. പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്നതിനാല്‍ ഒട്ടുമിക്ക ആളുകളും ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ച് തുടങ്ങി.
എങ്ങോട്ട് തിരിഞ്ഞാലും പണച്ചെലവ് മാത്രമെന്ന് ഓര്‍ത്ത് ജനം വിഷമിക്കുന്നതിനിടെയാണ് ഇന്ധനം നിറയ്ക്കുന്നതിന്റെ പേരില്‍ പെട്രോള്‍ പമ്പുകള്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. പണം കൊടുത്ത് ഇന്ധനം നിറയ്ക്കുന്നവരെ പറ്റിക്കുന്ന ഒട്ടനവധി പമ്പുകളാണ് നമ്മുടെ രാജ്യത്തുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലും ജനങ്ങളെ വഞ്ചിച്ച് പണം കൊയ്യുന്ന പമ്പുകളുണ്ടെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന സംഭവമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഴിഞ്ഞത്തെ മുക്കോലയിലെ പമ്പില്‍ നിന്നും 500 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷം രോഗിയുമായി യാത്ര നടത്തിയ ആംബുലന്‍സാണ് ചതിയില്‍പ്പെട്ടത്.
500 രൂപയ്ക്ക് ഇന്ധനം നിറച്ചൂവെങ്കിലും യാത്രാമധ്യേ ഇന്ധനം തീര്‍ന്ന് ആംബുലന്‍സ് വഴിയില്‍ നിന്നു. ഇതോടെയാണ് പമ്പില്‍ നടന്ന ക്രമക്കേട് വെളിച്ചത്തായത്. ആംബുലന്‍സ് ഡ്രൈവറില്‍ നിന്ന് 500 രൂപ വാങ്ങിയിട്ട് വാഹനത്തില്‍ അടിച്ച് കൊടുത്തത് വെറും രണ്ട് രൂപയുടെ ഇന്ധനമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പമ്പ് പൂട്ടി സീല്‍ ചെയ്തു. ഇന്ധന ബില്‍ പരിശോധിച്ചപ്പോള്‍ 2.14 രൂപയ്ക്കുള്ള 0.02 ലിറ്റര്‍ പെട്രോള്‍ മാത്രമാണ് അടിച്ചതെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷ നേടാം
പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്താം
ഇന്ധനം നിറയ്ക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് മീറ്ററിലെ സംഖ്യ പൂജ്യത്തിലാണ് നില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഇന്ധനം നിറയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ജീവനക്കാരനോട് മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക.
ശ്രദ്ധ
ജീവനക്കാരന്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ തന്ത്രപൂര്‍വം ഒഴിവാക്കുക. ഇന്ധനം നിറച്ചുകൊണ്ടിരിക്കുന്ന സമയത്ത് രസീത് ഒപ്പിടാന്‍ ആവശ്യപ്പെടുന്നത് പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുക.
അളവ് പരിശോധിക്കാം
മുഴുവന്‍ ഇന്ധനവും ലഭിച്ചില്ലെന്ന് സംശയമുണ്ടെങ്കില്‍ അളവ് പരിശോധിക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടാം.