CMDRF: ദുരിതാശ്വാസം ലഭിക്കുന്നതിനായി എങ്ങനെ അപേക്ഷിക്കണം? യുപിഐ വഴി ആരും നിക്ഷേപിക്കാനും മറക്കേണ്ട

How to Claim CMDRF: സംഭാവന ചെയ്യുന്നതിനായി സിഎംഡിആര്‍എഫിന്റെ പോര്‍ട്ടലില്‍ ദുരിതാശ്വാനിധിയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്. പണം നല്‍കിയുടന്‍ തന്നെ രസീതി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ 48 മണിക്കൂറിന് ശേഷമേ രസീതി ലഭ്യമാകൂ.

CMDRF: ദുരിതാശ്വാസം ലഭിക്കുന്നതിനായി എങ്ങനെ അപേക്ഷിക്കണം? യുപിഐ വഴി ആരും നിക്ഷേപിക്കാനും മറക്കേണ്ട

PTI Image

Updated On: 

04 Aug 2024 13:36 PM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ക്യു ആര്‍ കോഡ് സംവിധാനം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇനി മുതല്‍ ആളുകള്‍ക്ക് യുപിഐ ഐഡി ഉപയോഗിച്ച് പണം കൈമാറാവുന്നതാണ്. സംഭാവന ചെയ്യുന്നതിനായി സിഎംഡിആര്‍എഫിന്റെ പോര്‍ട്ടലില്‍ ദുരിതാശ്വാനിധിയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്. പണം നല്‍കിയുടന്‍ തന്നെ രസീതി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ 48 മണിക്കൂറിന് ശേഷമേ രസീതി ലഭ്യമാകൂ.

ഇത്തരത്തില്‍ ദുരിതാശ്വാസനിധിയിലേക്കെത്തുന്ന പണം എങ്ങനെയാണ് ആവശ്യക്കാരിലേക്ക് എത്തുന്നതെന്ന് അറിയാമോ? വിശദമായി തന്നെ പരിശോധിക്കാം…

Also Read: Wayanad Landslide: ദുരന്ത സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൺട്രോൾ റൂമിൽ എൽപിക്കണം; റവന്യൂ വകുപ്പ്

അപേക്ഷിക്കേണ്ടത്

വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന ഫോം ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. ഇതുകൂടാതെ സിഎംഡിആര്‍എഫ് സൈറ്റ്, അക്ഷയ കേന്ദ്രങ്ങള്‍, എംപി/എംഎല്‍എ ഓഫീസുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപകടത്തിലൂടെ മരണം സംഭവിച്ചാല്‍ അപേക്ഷയോടൊപ്പം എഫ്‌ഐആര്‍, മരണ സര്‍ട്ടഫിക്കറ്റ് എന്നിവയുടെ കോപ്പിയും വെക്കണം.

ചികിത്സാ സഹായം ലഭിക്കുന്നതിനായി അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഉള്‍പ്പെടുത്തേണ്ടതാണ്. അര്‍ഹതപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ വഴി കളക്ടര്‍ക്ക് കൈമാറേണ്ടതാണ്.

നടപടി ഇങ്ങനെ

ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ റവന്യു വകുപ്പാണ് കൈകാര്യം ചെയ്യുക. എന്നാല്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് പരിശോധിക്കുന്നതിനായി കൈമാറുകയാണ് ചെയ്യുക. പിന്നീട് വില്ലേജ് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് താലൂക്ക് ഓഫീസിലേക്കും കളക്ടറേറ്റിലേക്കും അടിയന്തിര ഘട്ടങ്ങളില്‍ റവന്യു സ്‌പെഷ്യല്‍ സെക്രട്ടറി, മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭയിലേക്കും അയക്കും.

Also Read: Athirappilly Kavalmadam: ഏത് മലവെള്ളപ്പാച്ചിലിനെയും നെഞ്ചുംവിരിച്ച് നേരിടുന്ന കാവല്‍മാടം; ഇവര്‍ക്കുമുണ്ട് ഒരു കഥപറയാന്‍

തുക അനുവദിക്കുന്ന രീതി

ജില്ലാ കളക്ടര്‍ മുഖേന വഴി- 10,000 രൂപ വരെ
റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി- 15,000 രൂപ വരെ
റവന്യു മന്ത്രി- 25,000 രൂപ വരെ
മുഖ്യമന്ത്രി- 3 ലക്ഷം രൂപ വരെ
മന്ത്രിസഭ- 3 ലക്ഷം രൂപയ്ക്ക് മുകളില്‍

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ