CMDRF: ദുരിതാശ്വാസം ലഭിക്കുന്നതിനായി എങ്ങനെ അപേക്ഷിക്കണം? യുപിഐ വഴി ആരും നിക്ഷേപിക്കാനും മറക്കേണ്ട
How to Claim CMDRF: സംഭാവന ചെയ്യുന്നതിനായി സിഎംഡിആര്‍എഫിന്റെ പോര്‍ട്ടലില്‍ ദുരിതാശ്വാനിധിയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്. പണം നല്‍കിയുടന്‍ തന്നെ രസീതി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ 48 മണിക്കൂറിന് ശേഷമേ രസീതി ലഭ്യമാകൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ക്യു ആര്‍ കോഡ് സംവിധാനം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇനി മുതല്‍ ആളുകള്‍ക്ക് യുപിഐ ഐഡി ഉപയോഗിച്ച് പണം കൈമാറാവുന്നതാണ്. സംഭാവന ചെയ്യുന്നതിനായി സിഎംഡിആര്‍എഫിന്റെ പോര്‍ട്ടലില്‍ ദുരിതാശ്വാനിധിയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്. പണം നല്‍കിയുടന്‍ തന്നെ രസീതി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ 48 മണിക്കൂറിന് ശേഷമേ രസീതി ലഭ്യമാകൂ.
ഇത്തരത്തില്‍ ദുരിതാശ്വാസനിധിയിലേക്കെത്തുന്ന പണം എങ്ങനെയാണ് ആവശ്യക്കാരിലേക്ക് എത്തുന്നതെന്ന് അറിയാമോ? വിശദമായി തന്നെ പരിശോധിക്കാം…
അപേക്ഷിക്കേണ്ടത്
വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന ഫോം ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. ഇതുകൂടാതെ സിഎംഡിആര്‍എഫ് സൈറ്റ്, അക്ഷയ കേന്ദ്രങ്ങള്‍, എംപി/എംഎല്‍എ ഓഫീസുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപകടത്തിലൂടെ മരണം സംഭവിച്ചാല്‍ അപേക്ഷയോടൊപ്പം എഫ്‌ഐആര്‍, മരണ സര്‍ട്ടഫിക്കറ്റ് എന്നിവയുടെ കോപ്പിയും വെക്കണം.
ചികിത്സാ സഹായം ലഭിക്കുന്നതിനായി അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഉള്‍പ്പെടുത്തേണ്ടതാണ്. അര്‍ഹതപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ വഴി കളക്ടര്‍ക്ക് കൈമാറേണ്ടതാണ്.
നടപടി ഇങ്ങനെ
ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ റവന്യു വകുപ്പാണ് കൈകാര്യം ചെയ്യുക. എന്നാല്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് പരിശോധിക്കുന്നതിനായി കൈമാറുകയാണ് ചെയ്യുക. പിന്നീട് വില്ലേജ് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് താലൂക്ക് ഓഫീസിലേക്കും കളക്ടറേറ്റിലേക്കും അടിയന്തിര ഘട്ടങ്ങളില്‍ റവന്യു സ്‌പെഷ്യല്‍ സെക്രട്ടറി, മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭയിലേക്കും അയക്കും.
തുക അനുവദിക്കുന്ന രീതി
ജില്ലാ കളക്ടര്‍ മുഖേന വഴി- 10,000 രൂപ വരെ
റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി- 15,000 രൂപ വരെ
റവന്യു മന്ത്രി- 25,000 രൂപ വരെ
മുഖ്യമന്ത്രി- 3 ലക്ഷം രൂപ വരെ
മന്ത്രിസഭ- 3 ലക്ഷം രൂപയ്ക്ക് മുകളില്‍