5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SP Sujit Das: ‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്തു’; ഗുരുതര ആരോപണവുമായി വീട്ടമ്മ

Housewife Accuses SP Sujit Das of Serious Misconduct: പരാതിപ്പെടരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്നും സുജിത്ത് ദാസ് പറഞ്ഞു.

SP Sujit Das: ‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്തു’; ഗുരുതര ആരോപണവുമായി വീട്ടമ്മ
എസ്പി സുജിത് ദാസ് | Courtesy: Kerala Police
nandha-das
Nandha Das | Updated On: 06 Sep 2024 10:21 AM

മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. എസ്പി സുജിത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും ചേർന്ന് തന്നെ ബലാത്സം​ഗം ചെയ്‌തെന്നാണ് യുവതി പറയുന്നത്. പി.വി അൻവർ ഇവർക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിനാലാണ് താനും ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പിവി അൻവർ പൊന്നാനിയിലെ ഒരു സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയിരുന്നു. താൻ അദ്ദേഹത്തെ അവിടെ പോയി കണ്ടിരുന്നു എന്നും വീട്ടമ്മ കൂട്ടിച്ചേർത്തു.

എസ്പി സുജിത്ത് ദാസ് തന്നെ രണ്ടു തവണ ബലാത്സംഗം ചെയ്തു. ഇക്കാര്യം പരാതിപ്പെടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്നും സുജിത്ത് ദാസ് പറഞ്ഞു. രണ്ടാമത്തെ തവണ തന്നെ ബലാത്സംഗം ചെയ്തപ്പോൾ ഇയാൾക്കൊപ്പം ഒരു ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു. അദ്ദേഹം കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി താൻ വഴങ്ങണമെന്നും സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ അതിനു തയ്യാറായില്ലെന്നും, രണ്ടു വർഷം മുമ്പാണ് സംഭവം നടന്നതെന്നും വീട്ടമ്മ വെളിപ്പെടുത്തി.

ഒരു പരാതിയുമായി സുജിത് ദാസിനെ രണ്ടു തവണ പോയി കണ്ടു. കുട്ടിയില്ലാതെ  പിന്നീടൊരിക്കൽ തനിച്ച് വരാൻ ആണ് എസ്പി ആവശ്യപ്പെട്ടത്. കോട്ടയ്ക്കയിലേക്ക് വരാനും ആവശ്യപ്പെട്ടു. വേറാരുടെയോ നമ്പറിൽ നിന്നാണ് തന്നെ വിളിച്ചത്. താൻ പോയപ്പോൾ, എസ്പി ഓഫീസിന് കുറച്ച് അകലെയായുള്ള മറ്റൊരു വീട്ടിലേക്ക് ഒരാൾ തന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ എസ്പി ഉണ്ടായിരുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞ് സുജിത് ദാസ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോൾ അവർ മദ്യപിക്കുകയായിരുന്നു. തനിക്ക് അവർ ജ്യൂസ് നൽകിയെന്നും, പിന്നീട് ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.