Kunnamkulam Murder Case: വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് സഹോദരീ ഭര്‍ത്താവ്; നാട്ടുകാര്‍ പ്രതിയെ പിടികൂടി
Kunnamkulam Sindhu Murder Case: സിന്ധുവിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീട്ടിലെത്തിയത്. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു സിന്ധുവും കുടുംബവും. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പിടിയിലായ കണ്ണന്‍ സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവാണെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധു (55) നെയാണ് മരിച്ചനിലയില്‍ കണ്ടെതതിയത്. സംഭവത്തില്‍ പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്നാണ് സംശയം.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പിടിയിലായ കണ്ണന്‍ സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവാണെന്ന് പോലീസ് പറഞ്ഞു. സിന്ധുവിന്റെ സ്വര്‍ണാഭവരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സിന്ധുവിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീട്ടിലെത്തിയത്. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു സിന്ധുവും കുടുംബവും.
അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖില്‍ പിടിയിലായി
കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി അഖില്‍ പിടിയിലായി. ശ്രീനഗറില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം അഖില്‍ ഒളിവില്‍ പോയിരുന്നു. നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ കുണ്ടറ സി ഐ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Also Read: Nimisha Priya: മോചനം സാധ്യമാകാതെ നിമിഷപ്രിയ; എന്താണ് ചെയ്ത കുറ്റം?
ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി കഴിയുകയായിരുന്നു പ്രതി. പ്രതി സ്ഥിരമായി ഫോണ്‍ ഉപയോഗിക്കാത്ത ആളായിരുന്നതിനാല്‍ തന്നെ അന്വേഷണത്തില്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടതായി വന്നിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന ഫോണും സിം കാര്‍ഡും അഖില്‍ നശിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ മറ്റാളുകളെയോ ബന്ധപ്പെടുകയോ പ്രതി ചെയ്തിട്ടില്ല.
എന്നാല്‍ കേരളത്തിനകത്തും പുറത്തും പോലീസ് കേസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിയുടെ വിവരങ്ങള്‍ കൈമാറിയിരുന്നതിനാലാണ് ഒടുക്കം അഖിലിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചത്.
പ്രതി ശ്രീനഗറില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഭവം ശ്രീനഗറിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് അവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്.
ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ അഖിലിന്റെ അമ്മ പുഷ്പലതയും അവരുടെ അച്ഛന്‍ ആന്റണിയുമാണ് താമസിച്ചിരുന്നത്. പഞ്ചാബില്‍ എംസിഎയ്ക്ക് പഠിക്കുന്ന മകള്‍ അഖില രാവിലെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബന്ധുവിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ മരിച്ചുകിടക്കുന്ന പുഷ്പലതയെയും തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ ആന്റണിയെയും കണ്ടെത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.