5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Trap: എറണാകുളത്ത് വീണ്ടും ഹണി ട്രാപ്പ്: യുവാവിൽ നിന്ന് പണവും വാഹനങ്ങളും കവന്നു; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Five People Arrested In Honey Trap: എറണാകുളത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും വാഹനവും കവർന്ന കേസിൽ അഞ്ചംഗ സംഘം പിടിയിൽ. മൂന്ന് യുവതികൾ ഉൾപ്പെടെയുള്ള സംഘത്തെയാണ് ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.

Honey Trap: എറണാകുളത്ത് വീണ്ടും ഹണി ട്രാപ്പ്: യുവാവിൽ നിന്ന് പണവും വാഹനങ്ങളും കവന്നു; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 13 Jan 2025 08:28 AM

എറണാകുളത്ത് വീണ്ടും ഹണി ട്രാപ്പ്. യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും വാഹനവും കവർന്ന കേസിൽ മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ ഹിൽ പാലസ് പോലീസ് ആണ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശിയായ യുവാവിൻ്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തട്ടിപ്പ് സംഘത്തിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിൻ്റെ മകൻ ആഷിക് ആൻ്റണി ഉൾപ്പെടെയുള്ളവരുണ്ട്.

മരട് ആനക്കാട്ടി ആഷിക് ആൻ്റണിയ്ക്കൊപ്പം (33) തൊടുപുഴ സ്വദേശി തോമസ് (24), തിരുവനന്തപുരം അമ്പൂരി സ്വദേശി ജിജി (19), പത്തനംതിട്ട മൈലംപാറ സ്വദേശി നേഹ ആഷിക് (35), സുറുമി (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ തോമസ്, ജിജി, നേഹ എന്നിവർ ഇപ്പോൾ എറണാകുളം നെട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്നവരാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള ചാലിൽ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ആഷിക് ആൻ്റണിയും സുറുമിയും ചേർന്ന് പരാതിക്കാരൻ്റെ വാട്സപ്പ് നമ്പറിലേക്ക് സുറുമിയുടെ നമ്പർ അയച്ചുകൊടുത്തു. കാൾ കോൾ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നമ്പർ അയച്ചത്. ഇങ്ങനെ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച ഇവർ ഇയാളെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരൻ ലോഡ്ജ് മുറിയിൽ എത്തിയപ്പോൾ വാതിലടച്ചു. പുറത്തുന്ന ആഷിക് ആൻ്റണിയും തോമസും അകത്തുകയറി. തുടർന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തി ശുചിമുറിയിലാക്കി വിഡിയോ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു. ഈ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പലതവണ യുവാവിൽ നിന്ന് 13,500 രൂപയും മൊബൈൽ ഫോണും ബൈക്കും തട്ടിയെടുത്തു. തട്ടിയെടുത്ത ബൈക്ക് പ്രതികൾ പണയം വെക്കുകയായിരുന്നു. ആഷിക് ആൻ്റണി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ പ്രതിയാണ്.

Also Read : Honey Trap: വിഡിയോ കോൾ ഹണി ട്രാപ്പിൽ കുടുങ്ങിയത് വൈക്കത്തെ വൈദികൻ; 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

ഹണി ട്രാപ്പിൽ കുടുങ്ങിയ വൈദികൻ
കഴിഞ്ഞ ദിവസം വൈക്കം സ്വദേശിയായ വൈദികനും ഹണി ട്രാപ്പിൽ കുടുങ്ങിയിരുന്നു. വിഡിയോ കോൾ വഴി വൈദികനെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് വൈദികനുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം വിഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് ബെംഗളൂരി സ്വദേശികളാണ് അറസ്റ്റിലായത്.

ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെ വൈക്കം പോലീസ് പിടികൂടി. വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതിയായ നേഹ ഫാത്തിമ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച പ്രതി വിഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി. വൈദികനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 42 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2023 ഏപ്രിൽ മുതൽ പല തവണകളായി പ്രതികൾ വൈദികനിൽ നിന്ന് പണം തട്ടി. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ വൈദികൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു.