Honey Rose – Boby Chemmanur: ‘ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ട്’; ഇന്ന് തന്നെ ഹണി റോസിൻ്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്

Police Say There Is Enough Evidence Against Boby Chemmannur: ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ബോബിയെ ഉടൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിയ്ക്കും. ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി പറഞ്ഞു.

Honey Rose – Boby Chemmanur: ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ട്; ഇന്ന് തന്നെ ഹണി റോസിൻ്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്

ബോബി ചെമ്മണ്ണൂർ

Published: 

08 Jan 2025 16:20 PM

ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് പോലീസ്. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ഹണി റോസിൻ്റെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. കൊച്ചിയിൽ എത്തിച്ച ശേഷം ബോബിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി പ്രതികരിച്ചു. ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ മണിക്കൂറുകൾക്ക് മുൻപാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.

ബോബിയുമായി പോലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്കാവും എത്തിക്കുക. ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പരാതിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾക്കെതിരെ മറ്റ് പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഇത്തരത്തിലുള്ള മെസേജുകൾ അയക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ് എന്നും ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചു.

വയനാട്ടിലെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായസംഹിത പ്രകാരം ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണം -75(4)ആം വകുപ്പ്, ഐടി ആക്ട് പ്രകാരം ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പരാമർശം 67ആം വകുപ്പ് എന്നിവയാണ് ബോബിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read : WCC Supports Honey Rose : അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യുസിസിയും; അവൾക്കൊപ്പമെന്ന് കുറിപ്പ്; കൂടുതൽ പേർ കുടുങ്ങും

ഈ മാസം ഏഴിനാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പോലീസിൽ പരാതിപ്പെട്ടത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതിനൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടിയായിരുന്നു പരാതി. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഹണി റോസ് ഇക്കാര്യം അറിയിച്ചിരുന്നു. ‘താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നാണ് ഹണി റോസ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചത്. താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും എന്നും കുറിപ്പിൻ്റെ ബാക്കിയായി ഹണി കുറിച്ചു.

കേസിന് പിന്നാലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ബോബി ചെമ്മണ്ണൂർ പറഞ്ഞു. തൻ്റെ പരാമർശം അവരെ വിഷമിപ്പിച്ചു എങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നായിരുന്നു റിപ്പോർട്ടർ ചാനലിനോട് ബോബി ചെമ്മണ്ണൂരിൻ്റെ പ്രതികരണം. പരാമർശത്തിൽ തനിക്ക് ഖേദമുണ്ടെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് മനപൂർവം വിചാരിച്ചിട്ടില്ലെന്നും ബോബി പ്രതികരിച്ചിരുന്നു.

വസ്ത്രധാരണം ചൂണ്ടിക്കാട്ടി തനിക്കെതിരെ നിരന്തരം ദ്വയാർത്ഥപ്രയോഗങ്ങളും അസഭ്യപരാമർശവും നടത്തുന്നവർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഹണി റോസ് രംഗത്തുവന്നിരുന്നു. ബോബി ചെമ്മണ്ണൂരിൻ്റെ പേര് പറയാതെയാണ് ആദ്യം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റിലും ഹണിയ്ക്കെതിരെ അശ്ലീല കമൻ്റുകൾ നിറഞ്ഞു. പിന്നാലെ അശ്ലീല കമൻ്റിട്ട 27 പേർക്കെതിരെ ഹണി പരാതിനൽകുകയും ഒരാളെ പിടികൂടുകയും ചെയ്തു. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിക്കുന്നു എന്നാണ് പിന്നീട് ഹണി റോസ് പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ പരാതി.

Related Stories
Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ
Honey Rose- Boby Chemmannur : ജാമ്യം നൽകിയാൽ മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാവുമെന്ന് പ്രോസിക്യൂഷൻ; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്
Kerala Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാൻ ആരെന്നറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും
Walayar Case : വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളും പ്രതികൾ, സിബിഐ കുറ്റപത്രം
P P Divya: ‘നിന്റെ സ്വന്തം മകളെ റേപ്പ് ചെയ്ത് കൊല്ലണം’; പി പി ദിവ്യയുടെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ്, പിന്നാലെ പരാതി
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം
പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ