കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പ്രാദേശിക അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം | holiday declared on november 15 for palakkad taluk due to kalpathi ratholsavam Malayalam news - Malayalam Tv9

Kalpathi Ratholsavam: കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പ്രാദേശിക അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Kalpathi Ratholsavam: കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പ്രാദേശിക അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം

കല്‍പാത്തി രഥോത്സവം (image credit: keralatourism)

Published: 

30 Oct 2024 17:18 PM

പാലക്കാട്: പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ 7നാണു കൽപാത്തി രഥോത്സവത്തിന് കൊടിയേറുക. 13നാണ് ഒന്നാം തേരുത്സവം. 14നു രണ്ടാം തേരുത്സവവും 15ന് മൂന്നാം തേരുത്സവവും നടക്കും. 15ന് വൈകിട്ടാണു ദേവരഥസംഗമം. രഥോത്സവത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടം അവലോകന യോഗം നടത്തി. അതേസമയം ഉത്സവത്തിന്റെ ഭാ​ഗമായുള്ള ദേവരഥങ്ങൾ തയാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തേരുമുട്ടിയിൽ രഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന സുതാര്യ കവചം അഴിച്ചുതുടങ്ങി. അടുത്ത ദിവസങ്ങളിൽ കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ രഥങ്ങൾക്ക് അറ്റകുറ്റപ്പണി തുടങ്ങും.

Also read-Diwali 2024: ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്?

ഇതേസമയത്ത് തന്നെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. ഇതോടെ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രം​ഗത്ത് എത്തിയിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13,14,15 തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം.

പാലക്കാട് ജില്ലയിലെ കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവമാണ് കൽപാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുക. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) പത്നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്. പത്ത് ദിവസമാണ് രഥോത്സവം നീണ്ടുനിൽക്കുക. എല്ലാ വർഷവും നവംബർ മാസത്തിലാണ് രഥോത്സവം നടക്കുക. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും രഥോത്സവത്തിന്‍റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കും. 700ൽ അധികം വര്‍ഷത്തെ പഴക്കമാണ് കൽപാത്തി ക്ഷേത്രത്തിന് കരുതപ്പെടുന്നത്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.

Related Stories
Kerala Rain Alert: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്
Palakkad By-election 2024 : ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; അന്തിമചിത്രം തെളിഞ്ഞു
ADM Naveen Babu Death : ‘പിപി ദിവ്യ താടക, വൃത്തികെട്ട സ്ത്രീ’; ജനം ബോധവാന്മാരാകണമെന്ന് പിസി ജോർജ്
Diwali 2024: ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്?
Thrissur Bus Strike: ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കിൽ; കാരണം ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം
Electricity Bill Kerala : കറണ്ട് ബില്ല് കൂടില്ല…പുതിയ നിരക്ക് പ്രഖ്യാപിക്കും വരെ നിലവിലെ നിരക്ക്
ദീപാവലിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയാമോ?
അൽപം വായിച്ചാൽ ഇത്രയും ​ഗുണങ്ങളോ..
ചെറുപ്പം നിലനിർത്തണോ... ബ്ലാക്ക് ബെറി കഴിക്കൂ...
'കൈ പതുക്കെ താഴേക്ക് വന്നു,പാന്റ് മുകളിലേക്ക് പൊക്കാന്‍ നോക്കുകയാണ്': ആര്യ