Holi Special Train: ഹോളി കളറാക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; കോട്ടയം വഴി നാല് സർവീസുകൾ

Holi 2025 Special Train For Kerala: കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിനുള്ള സാധാരണയായി അനുവദിക്കാറില്ല. ഇത്തവണത്തെ യാത്രാ തിരക്ക് പരി​ഗണിച്ചാണ് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്. മധ്യവേനൽ അവധി തുടങ്ങാനിരിക്കെ ഈ ട്രെയിൻ നീട്ടാനുള്ള സാധ്യതയും പരി​ഗണനയിലുണ്ട്.

Holi Special Train: ഹോളി കളറാക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; കോട്ടയം വഴി നാല് സർവീസുകൾ

പ്രതീകാത്മക ചിത്രം

Published: 

27 Feb 2025 20:26 PM

മുംബൈ: ഹോളിയോട് അനുബന്ധിച്ച് കേരളത്തിന് റെയിൽവേയുടെ സമ്മാനം. മുംബൈയിൽനിന്നു കേരളത്തിലേക്കാണ് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും (തിരുവനന്തപുരം നോർത്ത്) തിരിച്ചും നാലു സർവീസുകളാണ് ഉണ്ടാവുക. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിൽ ഉണ്ടാവുക.

കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിനുള്ള സാധാരണയായി അനുവദിക്കാറില്ല. ഇത്തവണത്തെ യാത്രാ തിരക്ക് പരി​ഗണിച്ചാണ് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്. മധ്യവേനൽ അവധി തുടങ്ങാനിരിക്കെ ഈ ട്രെയിൻ നീട്ടാനുള്ള സാധ്യതയും പരി​ഗണനയിലുണ്ട്. വേനലവധിയായതിനാൽ അവധി ആഘോഷിക്കാനെത്തുന്ന വിനോദ സ‍ഞ്ചാരികൾക്കും ആ ട്രെയിൻ സർവീസ് ​ഗുണം ചെയ്യും. ഇതിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

പുണെയിൽ നിന്ന് എറണാകുളത്തേക്ക് നേരത്തേ സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നതാണ്. എന്നാൽ കോവിഡിനു ശേഷം സർവീസ് നിർത്തുകയായിരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന മുംബൈ കൊച്ചുവേളി ട്രെയിനിന് എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

എൽടിടി–കൊച്ചുവേളി (01063): മാർച്ച് ആറി, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽ നിന്ന് വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും (തിരുവനന്തപുരം നോർത്ത്).

കൊച്ചുവേളി–എൽടിടി (01064): മാർച്ച് എട്ട്, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.20ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45ന് എൽടിടിയിലെത്തിച്ചേരുന്നതാണ്.

 

 

Related Stories
Kochi Workplace Torture: നായയെപോലെ അഭിനയിക്കണം; പരസ്പരം ലൈംഗികാവയവത്തിൽ പിടിച്ചുനിൽകണം; കൊച്ചിയിൽ തൊഴിലാളികൾ നേരിട്ടത് കൊടുംക്രൂരത
Alappuzha Temple Clash: അന്നദാനത്തിനിടെ അച്ചാർ ചോദിച്ചത് നാല് തവണ, കൊടുത്തില്ല; ആലപ്പുഴയിൽ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മർദനം
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളോ? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
വിവാഹ നിശ്ചയത്തിന് പിന്നാലെ വാഹനാപകടം; മൃതദേഹം കണ്ടെത്തിയത് ഓടയിൽ നിന്ന്; ദുരൂഹതയെന്ന് കുടുംബം
Online Cyber Fraud: റിട്ട. ജഡ്ജിയിൽ നിന്നും ഓൺലൈനായി തട്ടിയെടുത്തത് 90 ലക്ഷം; കോഴിക്കോട് സ്വദേശികൾ പിടിയിൽ
Suresh Gopi: ‘കടക്ക് പുറത്ത്’, ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് സുരേഷ് ഗോപിയുടെ വിലക്ക്
ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്
കണ്ണുകളെ കാക്കും ഭക്ഷണങ്ങൾ
ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം