Malappuram HIV Cases: മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്ഐവി: ലഹരി സിറിഞ്ചുകൾ വില്ലനായി, ആരോഗ്യ വകുപ്പ് കണ്ടെത്തൽ
ഇവരെല്ലാം ഒരേ സൂചി തന്നെ മാറി മാറി ഉപയോഗിച്ചതായും ആരോഗ്യ വകുപ്പ് കണ്ടെത്തി. രോഗം ആദ്യം സ്ഥിരീകരിച്ചയാളിൽ നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവർക്കം രോഗം സ്ഥിരീകരിച്ചത്

മലപ്പുറം: വളാഞ്ചേരിയിൽ 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ലഹരി കുത്തി വെച്ച സിറിഞ്ചിലൂടെയാണ് രോഗം പകർന്നതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. രോഗം സ്ഥിരീകരിച്ച 10 പേരിൽ 3 പേർ അന്യ സംസ്ഥാന തൊഴിലാളികളാണ്. മറ്റ് മൂന്ന് പേർ മലയാളികളാണ്. ഇവരെല്ലാം ഒരേ സൂചി തന്നെ മാറി മാറി ഉപയോഗിച്ചതായും ആരോഗ്യ വകുപ്പ് കണ്ടെത്തി. രോഗം ആദ്യം സ്ഥിരീകരിച്ചയാളിൽ നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവർക്കും രോഗം സ്ഥിരീകരിച്ച കാര്യം വ്യക്തമായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസിൻ്റെ ഭാഗത്ത് നിന്നും നടത്തുന്നുണ്ട്.
മറ്റുള്ളവർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ കോൺടാക്ട് ട്രേസിംഗ് അടക്കം ആരംഭിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. രോഗം ബാധിച്ചവരുടെ കുടുംബങ്ങളിലുള്ളവരെല്ലാം ഹൈ റിസ്ക്ക് ക്യാറ്റഗറിയിലുള്ളവരാണ്. 100-ൽ അധികം പേരെങ്കിലും ഇത്തരത്തിൽ ലഹരി ഉപയോഗിച്ചതായി വിവരമുണ്ട്. മിക്കവാറും പേരും ബ്രൗണ്‍ ഷുഗറാണ് കുത്തിവെച്ചതെന്നാണ് റിപ്പോർട്ട്. എല്ലാവരും യുവാക്കളുമാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.