H1N1 Death: പന്നിപ്പനി മരണങ്ങൾ; മുന്നിൽ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ, കാരണവും പ്രതിരോധവും ഇങ്ങനെ…

Highest number of H1N1 deaths: കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 34 മരണങ്ങളാണ്. മൂന്നാം സ്ഥാനത്തുള്ള ​ഗുജറാത്തിൽ 28 മരണങ്ങൾ നടന്നിട്ടുണ്ട്.

H1N1 Death: പന്നിപ്പനി മരണങ്ങൾ; മുന്നിൽ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ, കാരണവും പ്രതിരോധവും ഇങ്ങനെ...
Published: 

25 Aug 2024 13:41 PM

ന്യൂഡൽഹി: പന്നിപ്പനി രാജ്യമൊട്ടാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മരണങ്ങൾ ഏറ്റവുമധികം നടന്നിട്ടുള്ള സംസ്ഥാനങ്ങളുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. കണക്കനുസരിച്ച് ഏറ്റവും അധികം മരണങ്ങൾ നടന്നിരിക്കുന്നത് പഞ്ചാബിലാണ്. 41 പേരാണ് ഇവിടെ പന്നിപ്പനി ബാധിച്ച് മരിച്ചത്. തൊട്ടു പിന്നാലെ കേരളവുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു. കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 34 മരണങ്ങളാണ്. മൂന്നാം സ്ഥാനത്തുള്ള ​ഗുജറാത്തിൽ 28 മരണങ്ങൾ നടന്നിട്ടുണ്ട്. ജൂലെെ അവസാനത്തോടെ 178 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിലും ​ഗുജറാത്തിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ രോ​ഗികളെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2022 ന്റെ തുടർച്ചയോ 2024

പന്നിപ്പനി ഭീതി ഇതിനു മുമ്പ് ഇത്രയും വ്യാപിച്ചത് 2022-ലായിരുന്നു. അന്ന് 13,202 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ 410 മരണങ്ങളും അന്ന് സംഭവിച്ചു.

പകരുന്ന വിധം

ശ്വസന സംബന്ധമായ അസ്വസ്ഥതകളും അണുബാധയുമാണ് പന്നിപ്പനിയുടെ പ്രധാന ല​ക്ഷണം. ഇൻഫ്ലുവൻസ എ വെെറസാണ് ഇതിനു പിന്നിൽ. ഇത് വായുവിലൂടെയാണ് പകരുന്നത്. രോ​ഗബാധിതനായ വ്യക്തി തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ എല്ലാം വായുവിലെത്തുന്ന രോ​ഗാണു മറ്റു വ്യക്തികളിലേക്കും പ്രവേശിക്കുന്നു. രോ​ഗാണു ഒരു വ്യക്തിയിലെത്തി ല​ക്ഷണങ്ങൾ കാണിക്കുന്നതിനു മുമ്പു തന്നെ ഇത് പടരാൻ ആരംഭിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. കുട്ടികളും പ്രതിരോധ ശേഷി കുറഞ്ഞവരുമാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്.

ഇന്ത്യയിലാദ്യം

2009-ലാണ് ഇന്ത്യയിൽ ആദ്യമായി പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. അതിനു ശേഷം വലിയ തോതിൽ രോ​ഗം പടർന്നിട്ടുണ്ട്. 2021-ൽ 778 കേസുകൾ റിപ്പോർട്ട് ചെയ്തു. അന്ന് 12 പേരാണ് മരിച്ചത്. 2023-ൽ 8125 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 129 പേരാണ് കഴിഞ്ഞ വർഷം പന്നിപ്പനി കാരണം മരിച്ചത്.

ല​ക്ഷണങ്ങൾ

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലിക്കുക, ഓർമക്കുറവ്, അപസ്മാരം, സ്വഭാവവ്യതിയാനങ്ങൾ എന്നിവയാണ് രോ​ഗം ഏറ്റവും കൂടി അവസ്ഥയിലെത്തുമ്പോൾ ഉള്ള ലക്ഷണങ്ങൾ. കഫമില്ലാത്ത വരണ്ട ചുമ, നിയും ശരീരവേദനയും, തൊണ്ടവേദന, തലവേദന ക്ഷീണവും വിറയലും എല്ലാം ആണ് തുടക്കത്തിൽ ഉള്ള ലക്ഷണങ്ങൾ

മരുന്ന്

വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് രോ​ഗികൾക്ക് നൽകുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്.

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ