5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Roadside trees cutting: കാരണമില്ലാതെ റോഡരികിലെ മരം മുറിക്കരുത്; ഹൈക്കോടതി

സുഗതകുമാരിയുടെ പ്രസിദ്ധമായ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Roadside trees cutting: കാരണമില്ലാതെ റോഡരികിലെ മരം മുറിക്കരുത്; ഹൈക്കോടതി
neethu-vijayan
Neethu Vijayan | Published: 26 May 2024 10:23 AM

കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ റോഡരികിലെ മരം മുറിക്കരുതെന്ന് ഹൈക്കോടതി. വ്യാപാരസ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു, സമീപത്തെ കെട്ടിടങ്ങൾക്ക് നിഴൽവീഴ്ത്തുന്നു തുടങ്ങിയ കാരണങ്ങളുന്നയിച്ച് വഴിയരികിലെ തണൽമരങ്ങൾ മുറിക്കരുത് അം​ഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ആവശ്യമായ ഉത്തരവിറക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി, ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി…’ എന്ന സുഗതകുമാരിയുടെ പ്രസിദ്ധമായ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ജനങ്ങളുടെ ജീവന് ഭീഷണിയായാൽ മാത്രമേ റോഡരികിലുള്ള മരം മുറിച്ചുമാറ്റാനാകൂയെന്നും കോടതി പറഞ്ഞു. സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതു നിയന്ത്രിക്കുന്ന 2010 ഫെബ്രുവരി 10-ലെ ഉത്തരവ് കൃത്യമായി പാലിക്കണം. ബന്ധപ്പെട്ട സമിതിയുടെ തിരുമാനപ്രകാരം മാത്രമേ മരം മുറിക്കാവൂ എന്നും ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ ചൂണ്ടികാട്ടി.

പട്ടാമ്പിവഴിയുള്ള പാലക്കാട്-പൊന്നാനി സംസ്ഥാനപാതയോരത്തെ കെട്ടിടങ്ങൾക്കു സമീപമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചതിരുന്നു. ഇതിനെതിരെ പട്ടാമ്പി സ്വദേശി മുസ്തഫ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയി തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.