5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elephant: ആന എഴുന്നള്ളിപ്പില്‍ വടിയെടുത്ത് ഹൈക്കോടതി; 30 കിലോമീറ്ററില്‍ കൂടുതല്‍ ആനയെ നടത്തിക്കരുത്‌

High Court Order on Elephant Procession: എഴുന്നള്ളിപ്പിന് എത്തുന്ന ആനയും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും ബാരിക്കേഡും ഉണ്ടായിരിക്കണമെന്നും പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. സംഘാടകര്‍ ഹാജരാക്കുന്ന രേഖകള്‍ ജില്ലാതല സമിതിയാണ് പരിശോധിച്ച് ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നല്‍കാന്‍.

Elephant: ആന എഴുന്നള്ളിപ്പില്‍ വടിയെടുത്ത് ഹൈക്കോടതി; 30 കിലോമീറ്ററില്‍ കൂടുതല്‍ ആനയെ നടത്തിക്കരുത്‌
കേരള ഹൈക്കോടതി (Image Credits: Facebook)
shiji-mk
Shiji M K | Published: 14 Nov 2024 23:38 PM

കൊച്ചി: സംസ്ഥാനത്തെ ആഘോഷങ്ങളില്‍ ആന എഴുന്നള്ളിപ്പ് നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മതപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ആനകളെ എഴുന്നള്ളിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആനകളെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

എഴുന്നള്ളിപ്പിന് എത്തുന്ന ആനയും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും ബാരിക്കേഡും ഉണ്ടായിരിക്കണമെന്നും പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. സംഘാടകര്‍ ഹാജരാക്കുന്ന രേഖകള്‍ ജില്ലാതല സമിതിയാണ് പരിശോധിച്ച് ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നല്‍കാന്‍. മൂന്ന് മണിക്കൂറിലേറെ നേരെ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ തലത്തിലുള്ള ഡോക്ടര്‍മാരായിരിക്കണം ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കണം.

Also Read: Kochi Tourist Injury: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നാണക്കേടെന്ന് ഹൈക്കോടതി

കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ ജില്ലകളിലും കമ്മിറ്റികള്‍ ഉണ്ടാകണം. ഈ കമ്മിറ്റിയില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്തെയും ഉള്‍പ്പെടുത്തണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തണം. എഴുന്നള്ളിപ്പിനിടെ എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കുന്ന കാര്യത്തിലും ഹൈക്കോടതി നിയന്ത്രണമേര്‍പ്പെടുത്തി. ആനകളെ പിടികൂടാന്‍ ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിക്കരുതെന്നും ഗുരുവായൂര്‍, കൊച്ചിന്‍, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

മാര്‍ഗ നിര്‍ദേശങ്ങള്‍ ഇപ്രകാരം

 

  1. എഴുന്നള്ളത്തിന് ഒരു മാസം മുന്‍പ് സംഘാടകര്‍ ജില്ലാതല സമിതിക്ക് അപേക്ഷ നല്‍കണം.
  2. അപേക്ഷയില്‍ ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഉണ്ടായിരിക്കണം.
  3. രണ്ട് ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്റര്‍ ഉണ്ടായിരിക്കണം.
  4. പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിര്‍ത്തി എഴുന്നള്ളത്ത് നടത്തരുത്.
  5. ആനകളെ നിര്‍ത്തുമ്പോള്‍ മേല്‍ക്കൂരയും തണലും ഉണ്ടെന്ന് ഉറപ്പാക്കണം.
  6. സര്‍ക്കാര്‍ വെറ്റിനറി ഡോക്ടര്‍മാര്‍ മാത്രം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതി.
  7. 125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല.
  8. ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി ആനകളെ യാത്ര ചെയ്യിപ്പിക്കരുത്.
  9. ആനയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കരുത്. വാഹനത്തിന് ഇതിന് സ്പീഡ് ഗവര്‍ണര്‍ വേണം.
  10. ഒന്നില്‍ കൂടുതല്‍ എഴുന്നള്ളത്തുകള്‍ ഉള്ളപ്പോള്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  11. എഴുന്നള്ളത്തിന് 10 ദിവസം മുമ്പും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകള്‍ പരിശോധിക്കണം.
  12. രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കാന്‍ പാടില്ല.
  13. രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനും പാടില്ല.
  14. വെടിക്കെട്ട് നടക്കുന്ന സ്ഥലവും ആനയും തമ്മില്‍ 100 മീറ്റര്‍ ദൂര പരിധി വേണം
  15. ജനങ്ങളും ആനയും തമ്മില്‍ എട്ട് മീറ്റര്‍ ദൂര പരിധി ഉണ്ടായിരിക്കണം.
  16. ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തണം
  17. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുത്.