സംസ്ഥാനത്ത് ഉപാധികളോടെ വിഷുച്ചന്ത തുടങ്ങാൻ അനുമതി
വിഷുവിന് മൂന്നു ദിവസം ബാക്കി നിൽക്കുമ്പോഴാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിഷു ചന്ത ആരംഭിക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചത് സര്‍ക്കാരിനും ആശ്വാസമായി.
തിരുവനന്തപുരം: വിഷു അടുത്തതോടെ വിഷച്ചന്തകൾ സജീവമാക്കാനുള്ള ഒരുക്കവും ആരംഭിച്ചു. ഉപാധികളോടെ വിഷു ചന്തകള്‍ തുടങ്ങാൻ ഹൈക്കോടതി കണ്‍സ്യൂമെര്‍ ഫെഡിന് അനുമതി നല്‍കി. അനുമതി നൽകുന്നതിനൊപ്പം ചന്ത നടത്തുന്നത് യാതൊരു തരത്തിലുള്ള രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു. അത്തരത്തിൽ എന്തെങ്കിലും ചട്ട ലംഘനം കണ്ടെത്തിയാൽ നടപടി എടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കണ്‍സ്യൂമെര്‍ ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിഷുവിന് മൂന്നു ദിവസം ബാക്കി നിൽക്കുമ്പോഴാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിഷു ചന്ത ആരംഭിക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചത് സര്‍ക്കാരിനും ആശ്വാസമായി. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാൻ സാധനങ്ങള്‍ വാങ്ങിയെന്ന സര്‍ക്കാരിന്‍റെ നിര്‍ദേശവും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജി രാവിലെ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടയെന്നും കോടതി ചോദിച്ചു. 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ തരുന്നു എന്ന് പറഞ്ഞ് സർക്കാർ അജണ്ട ഉണ്ടാക്കുന്നതിനെ ആണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നത്.
വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് ആറിന് രജിസ്ട്രാറിന് നല്‍കിയ ശുപാര്‍ശ ഹാജരാക്കാൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.