5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണം; കേരളത്തിനും കേന്ദ്രത്തിനും ഹൈകോടതി നിർദേശം

സർക്കാരിൽ നിന്നും ലഭിക്കുന്ന ധനസഹായത്തിൽ നിന്നും ബാങ്കുകൾ ഇ.എം.ഐ പിടിച്ചാൽ കോടതിയെ അറിയിക്കാൻ നിർദേശം. ഇത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വേണം പരിശോധിച്ച് കോടതിയെ അറിയിക്കാൻ.

Wayanad Landslide: ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണം; കേരളത്തിനും കേന്ദ്രത്തിനും ഹൈകോടതി നിർദേശം
കേരള ഹൈക്കോടതി (Image Courtesy: Pinterest)
nandha-das
Nandha Das | Published: 30 Aug 2024 16:00 PM

തിരുവനന്തപുരം : ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് കേരളത്തിനും കേന്ദ്രത്തിനും ഹൈകോടതി നിർദേശം. വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ മാറ്റിപ്പാർപ്പിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. ഹോട്ടലുകൾ ഏറ്റെടുക്കുക പോലുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടും ദുരിതബാധിതർക്ക് സൗകര്യമൊരുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ ആശുപത്രി ചിലവുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത്‌ തീർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പിന് എതിരാണ്. അതിനാൽ, ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപ് കോടതിയെ അറിയിക്കണം എന്നും നിർദേശിച്ചു.

ALSO READ: ‘പാര്‍ട്ടിയോടും പാര്‍ട്ടി എംഎല്‍എമാരോടും നല്ല രീതിയില്‍ ഞാന്‍ പെരുമാറിയിരുന്നു’; പിവി അന്‍വറിന്റെ കാലുപിടിച്ച് സുജിത് ദാസ് ഐപിഎസ്‌

സർക്കാരിൽ നിന്നും ലഭിക്കുന്ന സഹായത്തിൽ നിന്നും ബാങ്കുകൾ ഇ.എം.ഐ പിടിച്ചാൽ കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഇതിനായി, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി, ദുരന്തബാധിതരില്‍ നിന്നും ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു. ബാങ്കുകള്‍ ഇഎംഐ ഈടാക്കുകയാണെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ബാങ്കുകള്‍ക്ക് ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതിൽ, കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണെമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തിൽ സ്വമേധയാ ആണ് ഹൈക്കോടതി കേസെടുത്തത്. അതിലാണ് ഹെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നടപടി.