5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hepatitis at Ernakulam: എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു

Hepatitis ; നോർത്ത് കളമശ്ശേരിയിൽ രണ്ടാഴ്ചക്കുള്ളിൽ 28 പേർക്കാണ് രോഗം ബാധിച്ചത്. വേങ്ങൂര്‍ പഞ്ചായത്തിലുള്ള അഞ്ചോളം വാര്‍ഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുകയാണ്.

Hepatitis at Ernakulam:  എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു
aswathy-balachandran
Aswathy Balachandran | Updated On: 18 May 2024 16:07 PM

കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടർന്നു പിടിക്കുകയാണ്. ഇതിനിടെ എറണാകുളത്ത് പലയിടങ്ങളിലും രോ​ഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തെ വേങ്ങൂരിൽ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെയാണ് ജില്ലയിൽ രോ​ഗ ഭീതി പടർന്നത്. നോർത്ത് കളമശ്ശേരിയിൽ രണ്ടാഴ്ചക്കുള്ളിൽ 28 പേർക്കാണ് രോഗം ബാധിച്ചത്. വേങ്ങൂര്‍ പഞ്ചായത്തിലുള്ള അഞ്ചോളം വാര്‍ഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുകയാണ്.

ഇവിടെ വിതരണം ചെയ്ത വെള്ളത്തിലൂടെയാണ് രോ​ഗം പടർന്നത് എന്നാണ് നി​ഗമനം. ഇവിടുള്ള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നാണ് ഇപ്പോഴുള്ള നി​ഗമനം. നിലവിലുള്ള കണക്കനുസരിച്ച് 208 പേർക്കാണ് രോഗം ബാധിച്ചതായി പറയപ്പെടുന്നത്. നിർധന കുടുംബത്തിൽ പെട്ട പല രോ​ഗികൾക്കും ചികിത്സാ ചെലവിനായി വേങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിവ് ആരംഭിക്കും.

മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു

 

രോ​ഗം പടരുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആർ ഡി ഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല ഉള്ളത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ മാസം അതായത് ഏപ്രിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് അത് പലയിടത്തേക്കും അത് പടർന്നു. രണ്ടുപേരാണ് നിലവിൽ ഇവിടെ മരണപ്പെട്ടത്. വേങ്ങൂരിലെ 15 വാർഡുകളിൽ നിലവിൽ രോഗബാധയുണ്ട്.

മഞ്ഞപ്പിത്തം

 

കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. വൈറസ് രോ​ഗമാണിത്. ഹെപ്പറ്റൈറ്റിസ് എന്നതാണ് ഇതിൻ്റെ പേര്. ഇതിന്റെ പല വിഭാ​ഗങ്ങളുണ്ട്. (എ), (ഇ) എന്നീ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. എന്നാൽ (ബി), (സി), (ഡി) എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് പകരുന്നത്.

രോഗാണുക്കൾ ശരീരത്തിലെത്തിയാലും പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കില്ല. അതിന് കൂടുതൽ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദിവസം വരെനീണ്ടേക്കാം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ. ബി, സി, ഡി വിഭാഗങ്ങൾക്ക് 15 മുതൽ ആറുമാസം വരെ നീണ്ടേക്കാം എന്നും വിദ​ഗ്ധർ പറയുന്നു.