Umesh Vallikkunnu : ആ ഏമാനാണ് പ്രത്യേക സംഘത്തിലെ ഒരു പ്രധാനി, ഇനി കണ്ടറിയണം കോശി- പോലീസുകാരൻ്റെ കുറിപ്പ്

Umesh Vallikkunnu Facebook Post about Cinema Industry Special Investigation Team : ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി എത്തിയ ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാനായി ഏഴ് അംഗ പ്രത്യേക സംഘത്തെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്.

Umesh Vallikkunnu : ആ ഏമാനാണ് പ്രത്യേക സംഘത്തിലെ ഒരു പ്രധാനി, ഇനി കണ്ടറിയണം കോശി- പോലീസുകാരൻ്റെ കുറിപ്പ്

Umesh Vallikkunnu | Credits: facebook

Published: 

26 Aug 2024 08:55 AM

കൊച്ചി: സിനിമാ മേഖലയിലെ പരാതി പരിഹരിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പോലീസുകാരൻ്റെ കുറിപ്പ്. ജീവനക്കാരന് ചെയ്ത ജോലിക്ക് കൂലി പോലും കൊടുക്കാതെ പ്രതികാരം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പോലീസ് അധികാരിയാണ്, സംഘത്തിലെ പ്രധാനിയെന്നും ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും ഉമേഷ് വള്ളിക്കുന്നിൻ്റെ പോസ്റ്റിൽ പറയുന്നു.

ഗുണ്ടാബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് തന്നെ സസ്പെൻഡ് ചെയ്യുകയും, കഞ്ചാവ് കേസിലെ വാറണ്ട് പ്രതിയെ രക്ഷപ്പെടുത്തിയ എസ്എച്ച്ഒയെ സഹായിക്കുകയും ചെയ്തയാളാണ് ഉദ്യോഗസ്ഥനെന്നും ക്രിമിനൽ കുറ്റം ചൂണ്ടിക്കാണിച്ചതിന് മാസങ്ങളായി തൻ്റെ ശമ്പളം തടഞ്ഞു വെക്കുകയും ചെയ്തുവെന്നും ഉമേഷ് വള്ളിക്കുന്ന് പോസ്റ്റിൽ പറയുന്നു.

ALSO READ: Hema Committe Report: ഒടുക്കം തീരുമാനമായി, സിനിമയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ സംഘം വരുന്നു

ഉമേഷ് വള്ളിക്കുന്നിൻ്റെ പോസ്റ്റ് ഇങ്ങനെ

പോലീസിലെ ഗുണ്ടാബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് എന്നെ സസ്പെൻഡ് ചെയ്യുകയും കഞ്ചാവ് വിൽപ്പന കേസിലെ വാറണ്ട് പ്രതിയെ SHO രക്ഷപ്പെടുത്തി വിട്ട ക്രിമിനൽ കുറ്റം ചൂണ്ടിക്കാണിച്ചതിന് മാസങ്ങളായി ശമ്പളം തടഞ്ഞ് വെക്കുകയും കേസെടുക്കാതെ SHOയെ സംരക്ഷിക്കുകയും

ചെയ്ത ഏമാനാണ് സിനിമാ തൊഴിലിടത്തിലെ പരാതി പരിഹരിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഒരു പ്രധാനി!
പണിയെടുത്ത ജീവനക്കാരന് കൂലി കൊടുക്കാതെ പ്രതികാരം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പോലീസ് അധികാരി!
കണ്ടറിയണം കോശീ…

ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി എത്തിയ ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാനായി ഏഴ് അംഗ പ്രത്യേക സംഘത്തെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഐജി സ്പര്‍ജന്‍ കുമാർ, ഡിഐജി എസ് അജിത ബീഗം, ഐഐജി വി.അജിത്ത്, ജി പൂങ്കുഴലി എസ്പിമാരായ മെറിന്‍ ജോസഫ്, ഐശ്വര്യ ഡോങ്ക്‌റേ, എസ് മധുസൂദനനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

രാജിവെച്ച അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്, ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ രഞ്ജിത്ത് എന്നിവർക്കെതിരെയുള്ള പരാതികളാണ് ആദ്യം അന്വേഷിക്കുക. തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ബന്ധപ്പെടുകയും വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് സിനിമാ മേഖലയെ പിടിച്ച് കുലുക്കിയത്.

Related Stories
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?