Hema Committeee Report: ബിജെപി നേതാക്കളുടെ പരാതി, കേരളം സന്ദർശിക്കാനൊരുങ്ങി ദേശീയ വനിത കമ്മീഷൻ

Hema Committee report: ബിജെ.പി നേതാക്കളായ സന്ദീപ് വാചസ്പതി, പിആര്‍ ശിവശങ്കര്‍ എന്നിവര്‍ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. എന്നാൽ ഒരു മാസം ആകാറായിട്ടും സർക്കാർ റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് ദേശീയ വനിതാ കമ്മീഷന്‌ കേരളം സന്ദർശിക്കാനൊരുങ്ങുന്നത്.

Hema Committeee Report: ബിജെപി നേതാക്കളുടെ പരാതി, കേരളം സന്ദർശിക്കാനൊരുങ്ങി ദേശീയ വനിത കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് കെെമാറുന്നു (Image Courtesy : Social Media)

Published: 

22 Sep 2024 13:46 PM

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ. സിനിമ മേഖലയിൽ ചൂഷണങ്ങൾക്ക് ഇരയായവരിൽ നിന്ന് കമ്മീഷൻ അം​ഗങ്ങൾ മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി നേതാക്കളുടെ പരാതിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഒരാഴ്ചയ്ക്കകം അയക്കണമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കമ്മീഷൻ കത്ത് അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷൻ അം​ഗങ്ങൾ കേരളത്തിൽ എത്തുന്നത്.

ചീഫ് സെക്രട്ടറിയോടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചത്. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതിയും പി.ആർ.ശിവശങ്കറും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഴിഞ്ഞ ഓ​ഗസ്റ്റ് 31-ന് അയച്ച കത്തിൽ ഇതുവരെയും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കമ്മീഷൻ അം​ഗങ്ങൾ നേരിട്ട് ‌എത്തി ഇരയാക്കപ്പെട്ടവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചത്.

ഇരയാക്കപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും ദേശീയ വനിതാ കമ്മീഷനുമായി നേരിട്ട് ബന്ധപ്പെടാം. പ്രത്യേക കമ്മിറ്റിയും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ രൂപീകരിക്കും. ഇരയാക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്നും കമ്മീഷൻ വ്യക്തമാക്കി.

​​ഗൗരവമേറിയ വിഷയമാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ളതെന്നും അതിനാലാണ് കേരളം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതെന്നും ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന കോങ്ഡപ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മൂന്ന് അം​ഗങ്ങളുള്ള സംഘമാണ് കേരളം സന്ദർശിക്കുക. സന്ദർശന ദിവസത്തിൽ തീരുമാനമായിട്ടില്ലെന്നും അവർ പറഞ്ഞു. ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെടുന്നതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ വീണ്ടും സജീവമാകും.

അതേസമയം, ലെെം​ഗികാതിക്രമ കേസിൽ നടൻ സിദ്ധിഖിന് പിടിവീഴും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിനെതിരെ ഉയർന്ന ലെെം​ഗിക അതിക്രമ കേസ്. 2016 ജനുവരി 28-ന് നേരിട്ട അതിക്രമത്തിൽ പരാതി നൽകിയത് യുവനടിയാണ്. നിള തീയറ്ററിൽ സിനിമ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലം പ്രയോ​ഗിച്ച് ലെെം​ഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

‌ഒന്നര മാസത്തിലധികം നീണ്ട അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത് പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന രീതിയിലുള്ള ശക്തമായ തെളിവുകളാണ്. 101 ഡി മുറിയിൽ വച്ച് പീഡനം നടന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. ​ഗ്ലാസ് ജനലിന്റെ കർട്ടൻ മാറ്റി നോക്കിയാൽ സ്വിമ്മിം​ഗ് പൂൾ കാണാമെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. യുവതിയ്ക്ക് ഒപ്പം നടത്തിയ തെളിവെടുപ്പിൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേർന്നാണ് തന്നെ ഹോട്ടലിലെത്തിച്ചതെന്ന മൊഴി മൂവരും ശരിവച്ചു. ജനുവരി 27-ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വെെകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്നും തെളിഞ്ഞു. പീഡനം നടന്ന് ഒരു വർഷത്തിന് ശേഷം കാട്ടാക്കടയുള്ള സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. സുഹൃത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് സിദ്ദിഖിന് നേരെയുള്ള കുരുക്ക് മുറുകിയത്.

Related Stories
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ