Hema Committee Report: ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ എന്തുകൊണ്ട് മൗനം പാലിച്ചു’: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Highcourt On Hema Committee Report: സംഭവത്തിൽ തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങൾ റിപ്പോർട്ടിൻറെ ഭാഗമാണെങ്കിൽ അത് കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ എന്തുകൊണ്ട് മൗനം പാലിച്ചു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കേരള ഹൈക്കോടതി (Image Credits: Social Media)

Updated On: 

10 Sep 2024 12:21 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ (hema committee report) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി (kerala highcourt). ഹേമ കമ്മീഷൻ റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇത്രയും കാലം സർക്കാർ മൗനം പാലിച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിൻറെ ആദ്യ സിറ്റിങിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി എത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് (എസ്ഐടി) ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പൂർണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂർണ റിപ്പോർട്ട് തങ്ങൾ തുറക്കുവെന്നും ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നതിനിടെ വ്യക്തമാക്കി.

സംഭവത്തിൽ തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങൾ റിപ്പോർട്ടിൻറെ ഭാഗമാണെങ്കിൽ അത് കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നിർമ്മാതാവായ സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹ‍ർജിക്ക് നിലവിൽ പ്രസക്തിയില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.

അതിനിടെ ഐസിസി നടപ്പാക്കാത്ത സിനിമ യൂണിറ്റുകൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹ‍ർജികളാണ് പ്രത്യേക ബെഞ്ചിന് മുമ്പാകെയുള്ളത്.

ALSO READ: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഇന്ന് സർക്കാർ ഹൈക്കോടതിയ്ക്ക് കൈമാറും; ഹർജി പരിഗണിക്കുക നാളെ

റിപ്പോർട്ടിൽ ഇതുവരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് സർക്കാരിനോട് ചോദിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്നും റിപ്പോർട്ടിന്മേൽ 23 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തുവെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായി എജി അറിയിച്ചു. പരാതികളിൽ മാത്രമല്ല, വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലും നിയമ നടപടി തുടങ്ങിയിട്ടുണ്ടെന്നും എജി കോടതിയിൽ വ്യക്തമാക്കി. ഇത്രയും കാലം എന്തുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിച്ചുവെന്നും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നേരത്തെ കിട്ടിയതല്ലെയെന്നും ഹൈക്കോടതി വിമർശിച്ചു. അത് പ്രസിദ്ധപ്പെടുത്തണമെന്ന് പറയുന്നില്ല. റിപ്പോർട്ടിൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കാമായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം.

വർഷങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് കിട്ടിയിട്ടും അതിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതാണ് കോടതി ഉന്നയിച്ച ചോദ്യം. രഹസ്യാത്മകത എന്നത് ശരിയാണെങ്കിലും, സമൂഹത്തിലെ ഒരു പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലെയെന്നുമായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. എന്നാൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചതെന്നായിരുന്നു ഇതിന് എജിയുടെ മറുപടി.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ മീ‍ഡിയ ബ്രീഫിങ് പാടില്ലെന്നും രഹസ്യാത്മകത സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെയോ പ്രതികളുടെയോ വിവരങ്ങൾ പുറത്തുവിടരുതെന്നും മാധ്യമവിചാരണ പാടില്ലെന്നും മൊഴി നൽകിയവർക്ക് പരാതി ഇല്ല എങ്കിൽ അന്വേഷണം അവസാനിപ്പിക്കാമല്ലോ എന്നും കോടതി ചേദ്യം ഉന്നയിച്ചു.

മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും അതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ചില തെറ്റുകൾ ചൂണ്ടികാണിക്കുന്ന ഹർജികൾ പ്രശസ്തിക്കുവേണ്ടി മാത്രമുള്ളതാണെന്ന് എജി ഹൈകോടതി അറിയിച്ചു. അടുത്ത തവണ ഹർജികൾ പരിഗണിക്കുമ്പോൾ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും എസ്ഐടിക്കും സർക്കാരിനും ഹൈക്കോടതി നിർദ്ദേശം നൽകി.

 

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍