Hema Committee Report : നാലര കൊല്ലമായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് ഗുരുതരമാണെന്ന് സർക്കാരിന് മനസിലായില്ലേ? റിപ്പോർട്ട് അമ്മയ്ക്കെതിരെ അല്ലെന്ന് ജോയി മാത്യു

Hema Committee Report : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാധാരണക്കാരന് മനസിലാകില്ലെന്നും നിയമവശമറിയുന്ന ഒരാള്‍ക്ക് മാത്രമേ അതേകുറിച്ച് മനസിലാകുകയൂള്ളൂയെന്നും ജോയ് മാത്യു. റിപ്പോര്‍ട്ട് ഗുരുതരമാണെന്ന് സര്‍ക്കാരിന് മനസിലായത് ജനങ്ങള്‍ പറഞ്ഞപ്പോഴാണ്. അമ്മ എന്ന സംഘടനയ്ക്ക് എതിരല്ല റിപ്പോര്‍ട്ടെന്നും സംഘടനയെ താറടിക്കാനാണ് ജനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hema Committee Report : നാലര കൊല്ലമായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് ഗുരുതരമാണെന്ന് സർക്കാരിന് മനസിലായില്ലേ? റിപ്പോർട്ട് അമ്മയ്ക്കെതിരെ അല്ലെന്ന് ജോയി മാത്യു
athira-ajithkumar
Published: 

23 Aug 2024 16:15 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (HEMA COMMITTEE REPORT) ഗുരുതരമാണെന്ന് കഴിഞ്ഞ നാലര കൊല്ലമായിട്ടും സര്‍ക്കാരിന് മനസിലായില്ലേയെന്ന് ജോയ് മാത്യു. റിപ്പോര്‍ട്ട് ഗുരുതരമാണെന്ന് സര്‍ക്കാരിന് മനസിലായത് ജനങ്ങള്‍ പറഞ്ഞപ്പോഴാണ്. അമ്മ എന്ന സംഘടനയ്ക്ക് എതിരല്ല റിപ്പോര്‍ട്ടെന്നും സംഘടനയെ താറടിക്കാനാണ് ജനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 200-ലധികം പേജുള്ള റിപ്പോര്‍ട്ട് പൂര്‍ണ്ണമായും വായിച്ചിട്ടില്ല. ഇതിനെ കുറിച്ച് പഠിച്ചിട്ട് പറയാന്‍ വേണ്ടിയാണെന്ന് സമയം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാധാരണക്കാരന് മനസിലാകില്ലെന്നും നിയമവശമറിയുന്ന ഒരാള്‍ക്ക് മാത്രമേ അതേകുറിച്ച് മനസിലാകുകയൂള്ളൂയെന്നും മലയാളത്തിലെ സ്വകാര്യ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു. ജുഡീഷ്യല്‍ പവര്‍ ഇല്ലാത്ത കമ്മിറ്റി റിപ്പോര്‍ട്ടാണിതെന്നും പരാമര്‍ശങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും ജോയ് മാത്യു വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മൊഴി നല്‍കിയവര്‍ പരാതി നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

‘ഒരു ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഗുണകരമല്ല. റിപ്പോര്‍ട്ടിലെ പോസിറ്റീവായ പല കാര്യങ്ങളും നടപ്പില്‍ വരുത്തേണ്ടതാണ്. സ്ത്രീകള്‍ക്കുള്ള ശുചിമുറി, സൗകര്യങ്ങള്‍ വസ്ത്രം മാറാനുള്ള സൗകര്യം, വേതനങ്ങളിലെ ബാലന്‍സിംഗ് ഇല്ല എന്നതൊക്കെ പരിഹരിക്കാവുന്ന കാര്യങ്ങളാണ്. ഞങ്ങളുടെ സംഘടനയില്‍ തന്നെ ഐസിസി ഉണ്ട്. പല വിഷയങ്ങളിലും ജാഗ്രത പാലിക്കാന്‍ റിപ്പോര്‍ട്ട് ഗുണകരമായെന്നും മുന്‍കൈയെടുത്ത ഡബ്ലുസിസിയെ അഭിനനന്ദിക്കുന്നു.’- ജോയ് മാത്യു പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്നത് വിദ്യാസമ്പന്നരായ സ്ത്രീകളാണ്. അവര്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ കെല്‍പ്പുള്ളവരാണ്. അവസരത്തിനായി വഴങ്ങി കൊടുക്കേണ്ട സ്ഥിതി അവര്‍ക്കില്ല. അങ്ങനെയൊരു സാഹചര്യം വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ അവര്‍ക്കറിയാം. പ്രതികരിച്ചാല്‍ അവസരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും 15 പേരില്‍ അധികം ഈ സംഘത്തിലുണ്ടെന്നും ജോയ് മാത്യു വെളിപ്പെടുത്തി.

ദീലിപുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സിനിമകളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പവര്‍ ഗ്രൂപ്പ് നേരിട്ട് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും എന്നാല്‍ ഹിഡന്‍ അജണ്ടയ്ക്ക് വിലക്കേര്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയുണ്ടായിട്ടുണ്ടെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

അതേ സമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ മാറ്റിയതില്‍ വിവാദമുണ്ടായിരിക്കുകയാണ്. വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. 129 ഖണ്ഡികകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. 21 എണ്ണം ഒഴിവാക്കാനായിരുന്നു വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കല്‍. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനാലാണ് കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Related Stories
Kalamassery Polytechnic Ganja Raid: എത്തിച്ചത് നാല് കഞ്ചാവ് പൊതികൾ; ബാക്കി എവിടെ? ഹോസ്റ്റൽ മിനി കഞ്ചാവ് വിപണന കേന്ദ്രം
Venjaramoodu Mass Murder: വെഞ്ഞാറമൂട് കേസിൽ സാമ്പത്തികക്കുറ്റവും; പലിശ നൽകിയതിന് തെളിവുകൾ, മകനെ കാണണമെന്ന് ഷെമി
Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പോലീസ്
ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; വണ്ടിപ്പെരിയാറിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ
K. Radhakrishnan: ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണം; കരുവന്നൂര്‍ കേസില്‍ കെ. രാധാകൃഷ്ണന് വീണ്ടും ഇ.ഡി സമന്‍സ്‌
Kalamassery Polytechnic Ganja Raid: കളമശേരി പോളിടെക്നിക്ക് ലഹരിക്കേസ്; പണമിടപാട് നടത്തിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം