Heavy rain Kerala; മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം; 2 ജില്ലകളിൽ റെഡ് അലർട്ട്
Kerala Rain alert today : നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ ജില്ലകളിലാണ് തീവ്രമഴയുടെ സാധ്യത പരിഗണിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ALSO READ – വ്യാപക മഴ, കോഴിക്കോട് മെഡിക്കൽ കോളജിൽ വെളളം കയറി, ഗുരുവായൂർ തെക്കേ നടയിലും വെള്ളക്കെട്ട്
ഇതിൻ്റെ സ്വാധീനഫലമായാണ് അതിതീവ്ര മഴ എന്നാണ് പറയെപ്പെടുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത്അ വരുന്ന മണിക്കൂറികളിൽ കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് വിവരം. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും എന്നാണ് പ്രതീക്ഷ. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്.
മഴയിൽ കനത്ത നാശനഷ്ടങ്ങൾ
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും വെള്ളം കയറിയതായി റിപ്പോർട്ട്. കോഴിക്കോടിനു പുറമേ തൃശ്ശൂർ അശ്വിനി ആശുപത്രിയിലും വെള്ളം കയറി. കനത്ത മഴയിൽ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻറെ സീലിങ്ങ് അടർന്നു വീണു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
അവിടുത്തെ കാഷ്വാലിറ്റിയുടെ പ്രവർത്തനം മുകളിലെ നിലയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിൽ കയറിയ വെള്ളം പമ്പ് ചെയ്ത് നീക്കി. കൊച്ചിയിൽ ഇൻഫോ പാർക്കിലെ പാർക്കിങ്ങ് ഏരിയയിൽ അടക്കം വെള്ളം കയറിയതോടെ ജീവനക്കാർ ബുദ്ധിമൂട്ടിലായി. കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടു രൂപപ്പെട്ടു.