Heavy Rain Kerala : ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Heavy Rain Kerala Yellow Alert: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മറാത്താവാഡയ്ക്ക് മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ പ്രവചിക്കപ്പെടുന്നത്. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതിനാൽ, ആളുകൾ ജാഗ്രത പാലിക്കണം. ഇന്നും നാളെയും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ മൂന്ന് ദിവസം മഴ ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
Read Also: Heavy Rain Kerala : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നലെ അതിശക്തമായ മഴയ്ക്കാണ് സാധ്യത കല്പിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നലെയും ഇന്നും ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഈ ജില്ലകളിൽ ഈ രണ്ട് ദിവസങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്നലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടായിരുന്നു.