Train Service : ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

Heavy Rain Train Services Cancelled : കനത്ത മഴയെത്തുടർന്ന് കേരളത്തിൽ നിന്നടക്കം പുറപ്പെടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ നിന്ന് ആരംഭിക്കുന്നതും മറ്റിടങ്ങളിൽ നിന്നാരംഭിച്ച് കേരളത്തിലൂടെ കടന്നുപോകുന്നതുമായ വിവിധ ട്രെയിനുകളാണ് റദ്ദാക്കിയത്.

Train Service : ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ട്രെയിൻ

Published: 

04 Sep 2024 09:16 AM

വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. മഴക്കെടുതിയെ തുടർന്ന് ആന്ധ്രാപ്രദേശിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. കേരളം ഉൾപ്പെട വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കിയത്.

എറണാകുളത്ത് നിന്ന് ഝാർഖണ്ഡിലെ ഹതിയയിലേക്ക് ഇന്ന് പുറപ്പെടേണ്ട എറണാകുളം – ഹതിയ ധാർതി ആബാ എക്സ്പ്രസ്, ഝാർഖണ്ഡിലെ ജംഷഡ്പൂരിലുള്ള ടാറ്റാനഗർ വരെ സഞ്ചരിക്കുന്ന എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്, തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഷാലിമാർ വരെ സഞ്ചരിക്കുന്ന കൊച്ചുവേളി – ഷാലിമാർ എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിൽ റദ്ദാക്കിയത്. കേരളത്തിലൂടെ കടന്നുപോകുന്ന കന്യാകുമാരി – ഹൗറ എക്സ്പ്രസ്, തിരുനൽവേലി പുരുലിയ എക്സ്പ്രസ് എന്നീ ട്രെയിനുകളും ഇതിനൊപ്പം റദ്ദാക്കിയിട്ടുണ്ട്.

Also Read : Kerala Rain Alert: തെക്കൻ കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. അഞ്ചാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരും.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും മത്സ്യത്തൊഴിലാളികളും അപകട മേഖലകളിൽ താമസിക്കുന്നവരും പ്രത്യേക ജാ​ഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ കെട്ടിയിട്ട് സംരക്ഷിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം എന്നിങ്ങനെയാണ് ജാഗ്രതാ നിർദ്ദേശങ്ങൾ.

Related Stories
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
Father Kills Son: മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം ; മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ