Rain Alert in Kerala: അതിതീവ്ര മഴ തുടരും; കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ ജീവിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണം. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

Rain Alert in Kerala: അതിതീവ്ര മഴ തുടരും; കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

Kerala Rain Alert

Published: 

21 May 2024 07:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി യെല്ലോ അലര്‍ട്ട് തുടരും. മുന്നറിയിപ്പുണ്ടെങ്കിലും പല ജില്ലകളിലും മഴയ്ക്ക് ശമനമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ ജീവിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണം. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്ര പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, മഴ കനത്തതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാവുന്നതാണ്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സര്‍വീസ് നടത്താം. വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേച്ച- വാഗമണ്‍ റോഢിലൂടെയുമുള്ള രാത്രി യാത്രി കഴിഞ്ഞ ദിവസം മുതല്‍ നിരോധിച്ചിരുന്നു. ആ നിരോധനം ഇന്നും തുടരും. രാത്രി യാത്ര നടത്തേണ്ട സാഹചര്യമുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചിട്ട് വേണം യാത്ര നടത്താന്‍.

ഇടുക്കി ജില്ലയിലെ മലയോരമേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. കഴിഞ്ഞ ദിവസം മുതല്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാലാണ് നടപടി. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെയാണ് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. മണക്കാല, മല്ലപ്പിള്ളി എന്നിവിടങ്ങളില്‍ നിന്നാണ് രണ്ടുപേരെ കാണാതായത്. മീന്‍ പിടിക്കാന്‍ പോയ 63കാരനായ ഗോവിന്ദനെയും ബീഹാര്‍ സ്വദേശി നേരഷിനെയുമായി കാണാതായിരിക്കുന്നത്. സ്‌കൂബ ടീം ഇന്നും തെരച്ചില്‍ തുടരും.

ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍