Kerala Rain Alerts: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Heavy Rain Continue In Kerala Orange Alert In 2 Districts Yellow Alert In 7 Malayalam news - Malayalam Tv9

Kerala Rain Alerts: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Updated On: 

27 Jun 2024 07:51 AM

Heavy Rain Continue In Kerala : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Kerala Rain Alerts: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala Rain Alert | PTI

Follow Us On

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ (Heavy Rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലാണ് ഇന്ന് മഴ കനക്കുക. ആകെ ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട് (Rain Alerts). ഇതിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോട് ജില്ലകളിലാണ് യല്ലോ അലർട്ട്. കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വരുന്ന മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെയും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പ്രൊഫഷണ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാവില്ല.

Also Read : Kerala Heavy Rain: അതിശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അവധി നിർദ്ദേശം മറികടന്ന് ക്ലാസെടുത്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ചില ട്യൂഷൻ സെൻ്ററുകൾ അവധി നിർദ്ദേശം കണക്കിലെടുക്കാതെ ക്ലാസെടുക്കാൻ തീരുമാനിച്ച വിവരം ശ്രദ്ധയില്പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 30 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിയന്ത്രണം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരികളുടെ വരവ്, കയാക്കിങ്, കുട്ട വഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയ്ക്കും ക്വാറികളുടെ പ്രവര്‍ത്തനം, മലയോരത്ത് നിന്നും മണ്ണ് എടുക്കല്‍, ആഴത്തിലുള്ള കുഴി നിര്‍മ്മാണം എന്നിവയ്ക്കും ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവധി എടുത്തിട്ടുള്ളവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ഓരോ ജില്ലയ്ക്കും കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ മന്ത്രി ചുമതലപ്പെടുത്തി.

 

 

Related Stories
Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ മരിച്ചു
Kerala Police Transfer: പോലീസ് തലപ്പത്ത് അഴിച്ചുപണി; പല പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി
Thiruvalla Municipality: റീലുണ്ടാക്കാൻ, ഒരു ഞായറാഴ്ച പൗരന്‌ അവകാശമുണ്ടെന്ന് കളക്ടർബ്രോ; നടപടിയില്ലെന്ന് മന്ത്രി, തിരുവല്ലയിലെ റീലിൽ ചർച്ച
Mannar Kala Murder : മാന്നാർ കൊലപാതകത്തിൽ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala State Youth Festival 2024 : കായികമേള ഇത്തവണ ഒളിമ്പിക്സ് മാതൃകയിൽ ; സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ
Mannar Kala Murder Case : കല്ലുവരെ പൊടിഞ്ഞു പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്ക് നിറയെ …മാന്നാറിൽ നടന്നത് തെളിവു നശിപ്പിക്കാനുള്ള നീണ്ട ശ്രമം
Exit mobile version