5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: വയനാട് ശക്തമായ ഉരുൾപ്പൊട്ടൽ, നിരവധി പേരെ കാണാതായി

Wayanad Mundakkai Landsid Updates: എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും കൃത്യമായ വിവരമില്ല. ആദ്യത്തെ ഉരുൾപ്പൊട്ടലിന് ശേഷം പുലർച്ചെ 4.10-ന് വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടിയെന്ന് പ്രദേശവാസികൾ പറയുന്നു

Wayanad Landslide: വയനാട് ശക്തമായ ഉരുൾപ്പൊട്ടൽ, നിരവധി പേരെ കാണാതായി
Wayanad Mundakkai Landslide | Screengrab
arun-nair
Arun Nair | Updated On: 30 Jul 2024 06:45 AM

വയനാട്: വയനാട് മുണ്ടക്കൈയിൽ അതി ശക്തമായ ഉരുൾപ്പൊട്ടൽ. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ മുണ്ടക്കൈ ചൂരൽമലയിൽ നിന്നും ഉരുൾപ്പൊട്ടിയതായാണ് വിവരം. എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും കൃത്യമായ വിവരമില്ല. ആദ്യത്തെ ഉരുൾപ്പൊട്ടലിന് ശേഷം പുലർച്ചെ 4.10-ന് വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടിയെന്ന് പ്രദേശവാസികൾ പറയുന്നു.

വൈത്തിരി, വെള്ളേരിമല, മേപ്പാടി പഞ്ചായത്തുകളെല്ലാം ഉരുൾപ്പൊട്ടലിൽപ്പെടുന്ന സ്ഥലങ്ങളാണ്.  നിലവിൽ 1 വയസ്സുള്ള കുട്ടിയടക്കം രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ 20 പേരെയെങ്കിലും കാണാതായെന്നെ പ്രദേശത്തെ വാർഡ് മെമ്പർ നൂറുദീൻ പറയുന്നു.

അതിശക്തമായ മഴയിൽ ചൂരൽ മല പാലം തകർന്നതോടെ മുണ്ടക്കൈ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം. മുണ്ടക്കൈപുഴ എന്ന് പറയുന്ന പ്രാദേശിക തോട് മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞ് ഒഴുകിയതാണ് മുണ്ടക്കൈ ടൗണില്‍ വെള്ളം കയറിയത്. പ്രദേശത്ത് എൻഡിആർഎഫ്, പോലീസ്, അഗ്നിരക്ഷാസേനകളുടെ സംയുക്തമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. കണ്ണൂരിൽ നിന്നും സൈന്യവും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു.

2019 ആഗസ്റ്റ് എട്ടിന് വൈകീട്ടായിരുന്നു വയനാട് പുത്തുമലയിൽ ഉരുൾപ്പൊട്ടിയത്.  17 പേരെയാണ് പ്രദേശത്ത് കാണാതായത്. നിരവധി പേരുടെ വീടുകൾ പിന്നീട് സർക്കാർ ഇടപെടൽ വഴിയും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താലും നിർമ്മിച്ച് നൽകിയിരുന്നു. അന്ന് ഉരുൾപ്പൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ് ചൂരൽമലയും.

Latest News