Wayanad Landslide: സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകളെത്തും; വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി

Wayanad Landslide Latest Updates: ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടിയിട്ടുണ്ട്. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. രണ്ട് ഹെലികോപ്റ്ററുകൾ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം.

Wayanad Landslide: സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകളെത്തും; വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി

Wayanad Landslide.

Updated On: 

30 Jul 2024 07:24 AM

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ വൻ (massive landslide in wayanad) നാശനഷ്ടം. പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. പിന്നീട് 4.10-ഓടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടകാർ പറയുന്നത്. മുണ്ടകൈ, ചുരൽമല, അട്ടമല ഭാ​ഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോര്‌ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടിയിട്ടുണ്ട്. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയിരിക്കുന്നത്. അതുകൊണ്ട് അതിവേ​ഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.

ALSO READ: വയനാട് ശക്തമായ ഉരുൾപ്പൊട്ടൽ, നിരവധി പേരെ കാണാതായി

രണ്ട് ഹെലികോപ്റ്ററുകൾ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് ഉടൻ തിരിക്കും. പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്തി. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോ​ഗിച്ചിട്ടുണ്ട്.

നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാൻ വെല്ലുവിളികൾ ഏറെയാണ്. വെള്ളർമല ജിവിഎച്ച്എസ് പൂർണമായി വെള്ളത്തിൽ മുങ്ങി.

നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.

ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍