Haritha Karma Sena: ഇനി മാലിന്യത്തിന് ഡിമാൻഡ് കൂടും; ഹരിതകർമസേനയുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു

Haritha Karma Sena Service Charge: സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നിശ്ചയിക്കാമെന്നും നിർദ്ദേശമുണ്ട്. സേവനനിരക്ക് അഥവാ യൂസർ ഫീ നൽകാത്തവരിൽനിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കുകയും ചെയ്യും.

Haritha Karma Sena: ഇനി മാലിന്യത്തിന് ഡിമാൻഡ് കൂടും; ഹരിതകർമസേനയുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു

ഹരിതകർമസേനയുടെ അം​ഗങ്ങൾ. Image Credits: Social Media

Published: 

16 Nov 2024 08:57 AM

കൊച്ചി: സംസ്ഥാനത്ത് ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു (Haritha Karma Sena Service Charge). ഇതുമായി ബന്ധപ്പെട്ട മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ തുക ഈടാക്കുമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നിശ്ചയിക്കാമെന്നും നിർദ്ദേശമുണ്ട്. സേവനനിരക്ക് അഥവാ യൂസർ ഫീ നൽകാത്തവരിൽനിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കുകയും ചെയ്യും. അതേസമയം മാർഗരേഖയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ വ്യക്തത വരുത്തി അത് തിരുത്തി ഇറക്കാനും ആലോചനയുണ്ട്.

യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്ന തീരമാനം, നിരക്ക് വലിയ തോതിൽ വർദ്ധിപ്പിക്കാനിടവരും എന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഉയർന്ന നിരക്കുകൂടി ഇതിൽ ഉൾപ്പെടുത്തി പുതിയ മാർഗരേഖ ഉടൻ ഇറങ്ങിയേക്കും. ഹരിതകർമസേനാംഗങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിനായാണ് നിരക്കുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുതിയ മാർഗ നിർദേശമിറക്കിയിരിക്കുന്നത്.

നിലവിൽ പ്രതിമാസം 100 രൂപയാണ് സ്ഥാപനങ്ങൾക്ക് വാതിൽപ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീ. 13-ന് ഇറങ്ങിയ പുതിയ മാർഗനിർദേശമനുസരിച്ച് വലിയ അളവിൽ മാലന്യമുണ്ടാകുന്ന സ്ഥാപനങ്ങളിൽ നിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയിൽ തുടരും. എന്നാൽ പിന്നീട് വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം അധികമായി ഈടാക്കുന്നതാണ്. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസരിച്ചുള്ള നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

അതേസമയം വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ ഈടാക്കുന്ന നിരക്കിൽ തന്നെ തുടരും. പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും നിലവിലെ നിരക്ക്. തദ്ദേശസ്ഥാപനങ്ങളാണ് ഹരിതകർമസേനയ്ക്ക് യൂസർ ഫീ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.

 

ചാണക്യനീതി: ഈ കാര്യങ്ങളിൽ നാണിക്കാത്തവർ ജീവിത വിജയം കൈവരിക്കും
വീട്ടിലെ മണിപ്ലാന്റ് വളരുന്നത് ഇങ്ങനെയല്ലെങ്കില്‍ ദോഷം വരും
കണ്ണ് കിട്ടാതിരിക്കട്ടെ! പൊന്നോമനകളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും
കുട്ടികൾക്ക് ഈ ഭക്ഷണം കൊടുക്കല്ലേ; പണി കിട്ടും