5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Haris Beeran: സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭ സ്ഥാനാര്‍ഥി

Rajya Sabha Election Muslim League Candidate: രാജ്യസഭ സ്ഥാനാര്‍ഥിയായി നിരവധി പേരെ ലീഗ് നേതൃത്വം പരിഗണിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഹാരിസിനെ പരിഗണിക്കുമെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Haris Beeran: സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭ സ്ഥാനാര്‍ഥി
Haris Beeran
shiji-mk
Shiji M K | Updated On: 10 Jun 2024 14:47 PM

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയായി സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായി ഹാരിസ് ബീരാന്‍ മത്സരിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സിമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഹാരിസ് ബീരാന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചതിന് പാര്‍ട്ടി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും ഭരണഘടന സംരക്ഷിക്കാനായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭ സ്ഥാനാര്‍ഥിയായി നിരവധി പേരെ ലീഗ് നേതൃത്വം പരിഗണിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഹാരിസിനെ പരിഗണിക്കുമെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയിലേക്ക് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിനെ ഉള്‍പ്പെടെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീട് നിയമജ്ഞനായ എംപി ആകുമ്പോള്‍ നല്ലതാണെന്ന വിലയിരുത്തലാണ് ഹാരിസിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വികെ ബീരാന്റെ മകനാണ് ഹാരിസ്. ലീഗിന്റേത് ഉള്‍പ്പെടെ പല സുപ്രധാന കേസുകളും സുപ്രീംകോടതിയില്‍ കൈകാര്യം ചെയ്യുന്നത് ഹാരിസാണ്.