5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Welfare Pension: ക്രിസ്മസ് സമ്മാനമായി ക്ഷേമപെൻഷൻ; ആദ്യ ​ഗഡു ലഭിക്കുക 62 ലക്ഷം പേർക്ക്

Excerpt - Kerala Welfare Pension For Christmas And New Year 2025 : പെൻഷൻ വിതരണത്തിന് ആവശ്യമായ തുകയുടെ 98 ശതമാനവും കണ്ടെത്തുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര വിഹിതമായി രണ്ടു ശതമാനം മാത്രമാണ്‌ ലഭിക്കുന്നതെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.

Kerala Welfare Pension: ക്രിസ്മസ് സമ്മാനമായി ക്ഷേമപെൻഷൻ; ആദ്യ ​ഗഡു ലഭിക്കുക 62 ലക്ഷം പേർക്ക്
Welfare Pension DistributionImage Credit source: Social Media
athira-ajithkumar
Athira CA | Published: 19 Dec 2024 20:24 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാർക്ക് സന്തോഷ വാർത്ത. ക്രിസ്മസ് സമ്മാനമായി ക്ഷേമ പെൻഷൻ അക്കൗണ്ടിലെത്തും. സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ക്രിസ്മസ്- ന്യൂയർ സമ്മാനമായി ഒരു ഗഡു പെൻഷൻ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനത്തെ 62 ലക്ഷത്തോളം ​ഗുണഭോക്താകൾക്കാണ് പെൻഷൻ തുക ലഭിക്കുക. ആദ്യ ​ഗഡുവായി 1600 രൂപ ​ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

തിങ്കാളാഴ്ച 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പെൻഷൻ ​ഗുണഭോക്താകൾക്ക്
സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. സംസ്ഥാന സർക്കാർ കഴിഞ്ഞ മാർച്ചു മുതൽ സംസ്ഥാനത്തെ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏകദേശം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പെൻഷൻ വിതരണത്തിന് ആവശ്യമായ തുകയുടെ 98 ശതമാനവും കണ്ടെത്തുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര വിഹിതമായി രണ്ടു ശതമാനം മാത്രമാണ്‌ ലഭിക്കുന്നത്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപ വരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിലെ പെൻഷൻകാർക്ക് പ്രതിമാസം ലഭിക്കുന്നത്‌ 1600 രുപയും. പെൻഷൻ നൽകാനുള്ള ബാക്കി തുക കണ്ടെത്തുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശികയുണ്ടെന്നും ധനകാര്യ മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് നിലവിൽ 3 മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ കുടിശികയുണ്ടെന്നാണ് വിവരം. ക്ഷേമപെൻഷൻ സ‌മയബന്ധിതമായി കൊടുത്ത് തീർക്കാത്തത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരുന്നു.

അതേസമയം, സംസ്ഥാനത്തെ ക്ഷേമപെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്തു. കൃഷി വകുപ്പിന് കീഴിലെ മണ്ണ് പര്യവേക്ഷണ–സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വാങ്ങിയ പെൻഷൻ 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനും കൃഷി വകുപ്പ് ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.