5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Guruvayur Nandini : ഗജമുത്തശ്ശി ഗുരുവായൂർ നന്ദിനി ചരിഞ്ഞു

Elephant Guruvayur Nandini Passed Away : 65 വയസായിരുന്നു. ഏറെ നാളായി പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Guruvayur Nandini : ഗജമുത്തശ്ശി ഗുരുവായൂർ നന്ദിനി ചരിഞ്ഞു
Guruvayur NandiniImage Credit source: Social Media
jenish-thomas
Jenish Thomas | Published: 12 Apr 2025 18:38 PM

തൃശൂർ : ഗുരുവായൂർ ആനത്താവളത്തിലെ ഗജമുത്തശ്ശി ഗുരുവായൂർ നന്ദിനി ചരിഞ്ഞു. 65 വയസായിരുന്നു പിടിയാന പാദരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളിലായി പള്ളിവേട്ട, ആറാട്ട് ചടങ്ങിന് നിയോഗിക്കപ്പെട്ട പിടിയാനയാണ് നന്ദിനി. ഇന്ന് ഏപ്രിൽ 12-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ശേഷമായിരുന്നു അന്ത്യം. 1967ലാണ് നന്ദിനിയുടെ ജനനം. തുടർന്ന് 1987ൽ ലക്ഷ്മിക്കുട്ടിക്ക് പ്രായാധിക്യമായപ്പോൾ പള്ളിവേട്ടക്കും ആറാട്ടിനുമായി നന്ദിനി നിയോഗിക്കപ്പെടുകയായിരുന്നു.