5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Guruvayoor Temple: ഓണം കളറാക്കി ​ഗുരുവായൂരിലെ കല്ല്യാണമേളം…; ചിങ്ങമാസം ഇതുവരെയുള്ള വരുമാനം ആറ് കോടിയോളം

Guruvayoor Temple Collection: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ 5,80,81109 രൂപയാണ് ഇതുവരെ ലഭിരിക്കുന്നത്. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും അമ്പലത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.

Guruvayoor Temple: ഓണം കളറാക്കി ​ഗുരുവായൂരിലെ കല്ല്യാണമേളം…; ചിങ്ങമാസം ഇതുവരെയുള്ള വരുമാനം ആറ് കോടിയോളം
ഗുരുവായൂർ ക്ഷേത്രം.
neethu-vijayan
Neethu Vijayan | Published: 14 Sep 2024 07:52 AM

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന ചിങ്ങമാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത് റെക്കോർഡ് വരുമാനം. വരുമാനത്തിൻറെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന് ഓണം ബമ്പറടിച്ചെന്ന് തന്നെ പറയാം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടിരൂപ കടന്നതായി ഭാരവാഹികൾ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ 5,80,81109 രൂപയാണ് ഇതുവരെ ലഭിരിക്കുന്നത്. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും അമ്പലത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 13 ഉം അഞ്ഞൂറിൻറെ 114 കറൻസിയും വരുമാനത്തിൽ ഉൾപ്പെടുന്നു. എസ്ഐബി ഗുരുവായൂർ ശാഖയ്ക്കാണ് ഭണ്ഡാര എണ്ണുന്നതിൻ്റെ ചുമതലയുള്ളത്. കിഴക്കേ നട ഇ ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34,146 രൂപയും ലഭിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമുണ്ടായിരുന്ന സെപ്റ്റംബർ എട്ടിന് ചരിത്രത്തിലെ റെക്കോർഡ് കല്യാണമാണ് ഗുരുവായൂർ അമ്പലനടയിൽ നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നതെന്നാണ് കണക്കുകൾ പറയുന്നത്. പുലർച്ചെ നാലുമണി മുതൽ തുടങ്ങിയ കല്യാണങ്ങൾ ഏറെ വൈകിയാണ് അവസാനിച്ചത്.

ALSO READ: ഇത് ചരിത്രത്തിലാദ്യം; ​ഗുരുവായൂരമ്പലനടയിൽ നടക്കാൻ പോകുന്നത് റെക്കോഡ് കല്യാണങ്ങൾ…

വിവാഹ കാർമികരായി അഞ്ചുപേരെ അധികമായി അന്നേ ദിവസം നിയോഗിച്ചിരുന്നു. ചിങ്ങം എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്കും വർധിച്ചിരുന്നു. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. മുൻപുള്ള റെക്കോർഡ് ഒരു ദിവസം 277 വിവാഹങ്ങൾ നടന്നതാണെന്നും അധികൃതർ പറയുന്നു. ഈ വർഷം ചിങ്ങത്തിലെ പഞ്ചാം​ഗം അനുസരിച്ച്, രണ്ട് മുഹൂർത്തങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 10ന് രാവിലെ എട്ട് മണിക്കും 10.54 -നും ഇടയിലാണ് ഇതിലൊന്ന് ഉണ്ടായിരുന്നത്.

മറ്റൊന്ന് സെപ്റ്റംബർ 14ന് 8. 57 നും – 9 30 നും ഇടയിലാണ്. ഇതല്ലാത്ത ദിവസങ്ങളിലും കല്യാണം നടക്കുന്നുണ്ട്.​ ഗുരുവായൂരിൽ കല്യാണം റെക്കോ‍ഡ് സൃഷ്ടിക്കുന്ന 8-ാം തീയതി ഞായറാഴ്ചയാണ്. മറ്റൊരു പ്രത്യേകത അടുത്ത ഞായർ തിരുവോണവും. അതോടെ ചിങ്ങം പൂർത്തിയാകും. കന്നമാസത്തിൽ വിവാഹങ്ങൾ കുറവാണ്. ഇത്തവണ 14-ന് ഉത്രാട ദിനത്തിലും വിവാഹങ്ങൾ കൂടുതൽ നടന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ തിരുവോണാഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്ത് ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു. തിരുവോണാഘോഷത്തിൻറെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.