Greeshma Case: ഭക്ഷണശാലയിലോ കരകൗശല യൂണിറ്റിലോ? ജയിലിൽ ഗ്രീഷ്മയുടെ ജോലി

Greeshma Case Updates : കഴിഞ്ഞ ബുധനാഴ്ച ​ അച്ഛനും അമ്മയും ഗ്രീഷ്മയെ കാണാൻ എത്തിയിരുന്നു. വസ്ത്രങ്ങളും കൈമാറി. പലവണ അച്ഛനും അമ്മയും വിതുമ്പിയെങ്കിലും ​ഗ്രീഷ്മയ്ക്ക് യാതൊരു ഭാവവ്യത്യാസമുണ്ടായില്ല.

Greeshma Case: ഭക്ഷണശാലയിലോ കരകൗശല യൂണിറ്റിലോ? ജയിലിൽ ഗ്രീഷ്മയുടെ ജോലി

Greeshma

Updated On: 

24 Jan 2025 08:40 AM

തിരുവനന്തപുരം: ആൺസുഹ‍ൃത്തിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ലഭിച്ച പ്രതി ​ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിത ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെയാണ് ജയിലിലേക്ക് മാറ്റിയത്. എന്നാൽ ഇവിടെയെത്തിയിട്ടും യാതൊരു കൂസലില്ലാതെയാണ് ​ഗ്രീഷ്മയുടെ ജീവിതം.

ഒരു തവണ പോലും ​ഗ്രീഷ്മ കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ബുധനാഴ്ച ​ അച്ഛനും അമ്മയും ഗ്രീഷ്മയെ കാണാൻ എത്തിയിരുന്നു. വസ്ത്രങ്ങളും കൈമാറി. പലവണ അച്ഛനും അമ്മയും വിതുമ്പിയെങ്കിലും ​ഗ്രീഷ്മയ്ക്ക് യാതൊരു ഭാവവ്യത്യാസമുണ്ടായില്ല. മറ്റ് പ്രതികളെ ആപേക്ഷിച്ച് ​ഗ്രീഷ്മ ഭയങ്കര ബോള്‍ഡാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് ​ഗ്രീഷമയെന്നുമാണ് ജയില്‍ ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം ഈ വർഷത്തെ ആദ്യത്തെ തടവുകാരിയാണ് ​​ഗ്രീഷ്മ. അതിനാല്‍ തന്നെ 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് ലഭിച്ചത്. മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ​ഗ്രീഷ്മയുടെ കൂടെ നാല് പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കൂടെയുള്ളവരില്‍ മൂന്ന് പേര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ പോക്സോ കേസിലെ കുറ്റവാളിയുമാണ്. വിവിധ കോടതികൾ അപ്പീൽ തള്ളുകയും രാഷ്ട്രപതി ദയാഹര്‍ജി പരിഗണിക്കാതിരിക്കുകയും ചെയ്യതാൽ മാത്രമേ പ്രതിയെ തനിച്ച് ഒരു സെല്ലിലേക്ക് മാറ്റും. വിചാരണയിൽ കുറ്റം തെളിഞ്ഞതോടെ ജയിലിലെ ജോലികളും ഗ്രീഷ്മ ചെയ്യേണ്ടി വരും.ഭക്ഷണശാലയിലോ കരകൗശല യൂണിറ്റിലോ തയ്യല്‍ ജോലിയോ ഗ്രീഷ്മയ്ക്ക് തിരഞ്ഞെടുക്കാം. പ്രതിയുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ഏത് ജോലിയാണ് നൽകുക എന്ന് തീരുമാനിക്കുന്നത്. നിലവിൽ ചിത്രരചനയാണ് ജയിലിൽ ​ഗ്രീഷ്മയുടെ ഹോബി. ഭൂരിഭാഗം സമയവും സെല്ലിന് ഉള്ളിലാണ് പ്രതി കഴിയുന്നതും. കഴിഞ്ഞ ദിവസം ജയിലിലെ ഫാര്‍മസിയില്‍ ഗ്രീഷ്മ എത്തിയിരുന്നു. ഇവിടെ നിന്ന് ശരീര വേദനയ്ക്കുള്ള മരുന്ന് ചോദിച്ച് വാങ്ങുകയും ചെയ്തു.

Also Read: ജയിലിലും ഒന്നാം റാങ്ക്; ഗ്രീഷ്മ 2025ലെ ആദ്യ വനിതാ ജയില്‍ പുള്ളി, നമ്പര്‍ ഒന്ന്‌

2022 ഒക്ടോബര്‍ 14ന് ആണ് കേരളത്തെ നടുക്കിയ കൊലപാതകം ഉണ്ടായത്. ഗ്രീഷ്മ തന്റെ കാമുകനായിരുന്ന പാറശാല സ്വദേശി ഷാരോണ്‍ രാജിന് കഷായത്തില്‍ കളനാശിനി വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഷാരോണിനെ ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ പൊള്ളിപ്പോയ ഷാരോണ്‍ 11 ദിവസത്ത ആശുപത്രി ചികിത്സയ്‌ക്കൊടുവില്‍ 2022 ഒക്ടോബര്‍ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര വിചാരണ കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.

Related Stories
Special Train: അവധിക്ക് നാട്ടിലെത്താന്‍ ബുദ്ധിമുട്ടേണ്ടാ; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനിതാ
Palakkad Brewery Project: കഞ്ചിക്കോട്‌ ബ്രൂവറി ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; കടുപ്പിച്ച് പ്രതിപക്ഷം; എന്താണ് ബ്രൂവറി വിവാദം
Bevco Holiday January 26: റിപ്പബ്ലിക്ക് ദിനത്തിൽ ബെവ്കോയുണ്ടോ? അറിയേണ്ടത്
Kerala Lottery Result: ആയിരമല്ല പതിനായിരമല്ല ലക്ഷങ്ങള്‍; നിര്‍മല്‍ ഭാഗ്യക്കുറി അടിച്ചില്ലേ?
Tiger Attack in Mananthavady: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘർഷാവസ്ഥ
Kadinamkulam Athira Murder:കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ പതുങ്ങി നിന്നു; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ