Remote Control Gate Accident: കൊച്ചുമകൻ്റെ മരണവാർത്തയറിഞ്ഞ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

Remote Control Gate Incident: വീടിൻ്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. 

Remote Control Gate Accident:  കൊച്ചുമകൻ്റെ മരണവാർത്തയറിഞ്ഞ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മുഹമ്മദ് സിനാൻ.

Updated On: 

21 Jun 2024 13:16 PM

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ (Remote Control Gate Incident) കുടുങ്ങി മരിച്ച ഒമ്പതുവയസുകാരൻ്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. കുഞ്ഞിൻ്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീഴുകയായിരുന്നു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിൻ്റെ മകനാണ് മരണപ്പെട്ട മുഹമ്മദ് സിനാൻ (9) (Muhammad Sinan). ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ചത്. വീടിൻ്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആളുകൾ ഓടിക്കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയെ കുടുംബത്തിന് വിട്ടുനൽകും. ആലിൻചുവട് എംഇടി സെൻട്രൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് സിനാൻ. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം നടക്കുന്നത്.

Related Stories
Kannur Shoe Rush: ‘ആദ്യമെത്തുന്നവര്‍ക്ക് ഷൂ’; പരസ്യം കണ്ടെത്തിയത് ആയിരങ്ങള്‍, ഒടുക്കം കടയടപ്പിച്ച് പോലീസ്
Sharon Murder Case: ഷാരോൺ രാജ് വധക്കേസ്; തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്മ, വിധിക്ക് കാത്ത് കേരളം
Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന്റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു