5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Governor Arif Mohammad Khan: ഒപ്പിടരുത് എന്ന് പ്രതിപക്ഷം… ബില്ലിൽ ഒപ്പിട്ട് ​ഗവർണർ; ഇനി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും

Ward Delimitation Bill: ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ​ഗവർണർക്ക് കത്തുനൽകിയതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ​ഗവർണർ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ചിരുന്നു.

Governor Arif Mohammad Khan: ഒപ്പിടരുത് എന്ന് പ്രതിപക്ഷം… ബില്ലിൽ ഒപ്പിട്ട് ​ഗവർണർ; ഇനി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും
Governor Arif mohammad khan
aswathy-balachandran
Aswathy Balachandran | Published: 09 Jul 2024 06:10 AM

തിരുവനന്തപുരം: പ്രതിപക്ഷത്തി​ന്റെ എതിർപ്പ് വിലയ്ക്കെടുക്കാതെ തദ്ദേശ വാർഡ് വിഭജന ബില്ലിന് ​ഗവർണറുടെ അം​ഗീകാരം. നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലിലാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചത്. നിയമസഭയിൽ നേരത്തെ ചർച്ച കൂടാതെ ആയിരുന്നു ഈ ബില്ല് സർക്കാർ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ ബില്ല് ​ഗവർണർക്ക് അയക്കുകയായിരുന്നു എന്നാണ് വിവരം.

ചർച്ച ചെയ്യാതെ പാസാക്കിയതിനാൽ ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ​ഗവർണർക്ക് കത്തുനൽകിയതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ​ഗവർണർ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ചിരുന്നു. കൂടാതെ ഈ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു.

ALSO READ : മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഭരണഘടനാപരമായ ആവശ്യമായതിനാൽ വാർഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ട് എന്നായിരുന്നു സർക്കാർ ​ഗവർണറെ അറിയിച്ചത്. ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് ​ഗവർണറുടെ നടപടി. ബില്ല് നിയമമായതോടെ ഇനി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. 2011-ലെ സെൻസെസ് അടിസ്ഥാനപ്പെടുത്തിയുള്ള ജനസംഖ്യാ അടിസ്ഥാനത്തിലാകും വാർഡ് പുനർനിർണയം നടക്കുക.

സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷ​ന്റെ ചെയർമാൻ ആയിരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് കമ്മീഷനിലുള്ള മറ്റ് അംഗങ്ങൾ.