5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC Salary : ഇരുട്ടടി ഇല്ല; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വേണ്ട

Salary from KSRTC employees: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറക്കിയ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

KSRTC Salary : ഇരുട്ടടി ഇല്ല; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വേണ്ട
KSRTC - (IMAGE - Getty Images Creative)
aswathy-balachandran
Aswathy Balachandran | Updated On: 13 Sep 2024 17:30 PM

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനകാരിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ഇതോടെ ആശ്വാസത്തിലാണ് ജീവനക്കാർ. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ശമ്പളം കൃത്യമായി കിട്ടാത്ത സാഹചര്യമാണ് കെ എസ് ആർ ടി സി യിൽ ഉള്ളത്. ഈ അവസ്ഥയിൽ ഇവരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ബോണസും ഉത്സവബത്തയുമില്ലാതെ ഓണക്കാലത്ത് ദുരിതം അനുഭവിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ഈ തീരുമാനം വന്നത്.

ALSO READ – കൊക്കോയെ വിശ്വസിക്കല്ലേ… വില താഴേക്ക് കൂപ്പുകുത്തി…

ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നേരത്തെ വന്ന നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറക്കിയ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരിൽനിന്ന് സ്വീകരിക്കുമെന്നും വിവരമുണ്ട്. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി തുക നൽകാമെന്നാണ് ഉത്തരവിൽ ഉള്ളത്. സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകുന്ന തുക സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യുമെന്നാണ് വിവരം. ജീവനക്കാർക്ക് പിഎഫിൽനിന്ന് തുക അടയ്ക്കാമെന്ന നിർദേശവും ഉണ്ടായിരുന്നു.