New Service Rule: വിദേശത്തുള്ള മക്കളെ കാണാം, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്രയും ദിവസം ലീവ്
Kerala New Service Rule: എല്ലാവർക്കും ഇതിന് ആർഹതയില്ല. മൂന്ന് വർഷം തുടർച്ചയായി സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ലീവിന് യോഗ്യതയുള്ളത്.
തിരുവനന്തപുരം: ഇനി വിദേശത്തുള്ള മക്കളെ കാണാൻ പോകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ലീവ് ലഭിക്കും. സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് സംസ്ഥാന ധനവകുപ്പ്. പുതിയ നിയമ പ്രകാരം ഇനി മുതൽ സർക്കാർ ജീവനക്കാർക്ക് മക്കളെ കാണാൻ പോകാനായി ആറ് മാസം വരെ അവധി ലഭിക്കും.
അതേസമയം എല്ലാവർക്കും ഇതിന് ആർഹതയില്ല. മൂന്ന് വർഷം തുടർച്ചയായി സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ലീവിന് യോഗ്യതയുള്ളത്. മുൻപ് ഇത് 180 ദിവസം വരെയായിരുന്നു. ഇതിൽ കൂടുതൽ വേണ്ടുന്നവർക്ക് അവധി എടുക്കാൻ സർക്കാരിൻ്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോഴത് 6 മാസമാക്കി വർധിപ്പിച്ചിരിക്കുകയാണ്.
ഇത് പലതരത്തിലാണ് എടുക്കാൻ സാധിക്കുന്നത്. ഒന്നുകിൽ ശമ്പളമുള്ള, പകുതി ശമ്പളമുള്ള,അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധി ഉൾപ്പെടെ ജീവനക്കാർക്ക് ഏത് തരത്തിലുള്ള അവധിയും എടുക്കാം.