Sabarimala Weather Forecast: ശബരിമലയിലേക്കാണോ യാത്ര ? എങ്കില്‍ ഈ കാലാവസ്ഥ മുന്നറിയിപ്പ് കൂടി ശ്രദ്ധിക്കണേ; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പ്രതീക്ഷിക്കുന്നത്‌

Sabarimala Weather Forecast Details: സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ആകാശം പൊതുവെ മേഘാവൃതമാണ്. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ ആയ മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യത

Sabarimala Weather Forecast: ശബരിമലയിലേക്കാണോ യാത്ര ? എങ്കില്‍ ഈ കാലാവസ്ഥ മുന്നറിയിപ്പ് കൂടി ശ്രദ്ധിക്കണേ; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പ്രതീക്ഷിക്കുന്നത്‌

ശബരിമല |(image credits: PTI)

Published: 

02 Dec 2024 19:53 PM

ശബരിമല തീര്‍ത്ഥാടനക്കാലമാണ്. മനസും ശരീരവും അയ്യനില്‍ അര്‍പ്പിക്കാന്‍ ഭക്തര്‍ വ്രതമെടുത്ത് മല കയറുന്ന സമയം. എന്നാല്‍ ഇത്തവണ മണ്ഡലതീര്‍ത്ഥാടന സമയത്ത് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാണ്. അടുത്ത ദിവസങ്ങളിലെ ശബരിമലയിലെ കാലാവസ്ഥ എങ്ങനെയായിരിക്കും ? കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പ്രവചനം ചുവടെ:

ആകാശം മേഘാവൃതം

ഇന്ന് സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ആകാശം പൊതുവെ മേഘാവൃതമാണ്. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ (മണിക്കൂറില്‍ 1 മുതല്‍ 3 സെ.മീ വരെ) ആയ മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ ഇന്ന് സാധ്യതയുണ്ട്. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇടിമിന്നലിന് സാധ്യത

നാളെയും, ബുധനാഴ്ചയും സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ (മണിക്കൂറില്‍ 1 മുതല്‍ 3 സെ.മീ വരെ) ആയ മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ നാളെയും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാളെയും, ബുധനാഴ്ചയും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുന്‍കരുതല്‍ നടപടിയായി പരമ്പരാഗത കാനനപാത വഴിയുള്ള തീര്‍ത്ഥാടനം കോടതി നിരോധിച്ചു. തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

പരമ്പരാഗത കാനനപാത വഴിയുള്ള തീര്‍ത്ഥാടനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ദേവസ്വം ബെഞ്ച് വിലക്കിയത്. വണ്ടിപ്പെരിയാറില്‍ നിന്ന് സത്രം, പുല്ലുമേട് വഴിയും, എരുമേലിയില്‍ നിന്ന് അഴുത വഴിയും ശബരിമലയിലേക്കുള്ള യാത്രയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഭക്തര്‍ പമ്പയില്‍ കുളിക്കുന്നതും വിലക്കിയിട്ടുണ്ട്. കനത്ത മഴ, മൂടല്‍മഞ്ഞ് എന്നിവയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ഞായറാഴ്ച പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയവര്‍ കനത്ത മഴയെ തുടർന്ന് വഴിയിൽ കുടുങ്ങിയിരുന്നു. കഴുതക്കുഴി ഭാഗത്ത് 12 പേർ ആണ് കുടുങ്ങിയത്. പാതയില്‍ തെന്നി വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്ട്രക്ചറിലണ് ആശുപത്രിയിലെത്തിച്ചത്. വനം വകുപ്പ് ജീവനക്കാർ വിവരം വനം വകുപ്പ് കൺട്രോൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

Related Stories
Night Travel: അപകടം മറഞ്ഞിരിക്കുന്ന രാത്രി യാത്രകള്‍, അലംഭാവം അരുതേ ! ഓര്‍മയില്‍ സൂക്ഷിക്കണം ഇക്കാര്യങ്ങള്‍
Alappuzha Accident: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് അപകടം; അഞ്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Kerala Electricity Charge Hikes: ഇനി ബില്ല് കണ്ടാല്‍ ഷോക്കടിക്കും ! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും
Kerala Rain Holiday : മഴ തുടരുന്നു, ഒപ്പം അവധിയും; സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചത് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌
Kerala Rain Alert: അശ്രദ്ധമായ സഞ്ചാരം വേണ്ട; ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാം: കെഎസ്ഇബി
Driving License Renew: ഡ്രൈവിങ് ലൈസൻസ് എപ്പോൾ, എവിടെ പുതുക്കണം; നിർദേശങ്ങളുമായി എംവിഡി
കൊളസ്ട്രോൾ കുറയ്ക്കാൻ വെറും വയറ്റിൽ ഇവ കഴിക്കാം
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു