Viral Video: മലയാളം അത് നിസ്സാരം; ഊബര്‍ ഡ്രൈവറെ മലയാളത്തില്‍ സംസാരിച്ച് അമ്പരപ്പിച്ച് ജര്‍മന്‍ യുവതി
German Lady Speaking Malayalam: ഒരു ജര്‍മന്‍ സ്ത്രീ ഊബര്‍ ഡ്രൈവറുമായി മലയാളത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജര്‍മനിയില്‍ അധ്യാപികയായ ക്ലാര തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. ക്ലാര മലയാളം സംസാരിക്കുന്നത് കേട്ട് ഡ്രൈവര്‍ അമ്പരക്കുന്നതും വീഡിയോയില്‍ കേള്‍ക്കാനാകും.

ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് പഠിക്കുന്ന വിദേശികളുടെ പല വീഡിയോകളും പ്രതിദിനം പുറത്തെത്താറുണ്ട്. ഇന്ത്യക്കാരെ പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ് വിദേശികള്‍ നമ്മുടെ ഭാഷ, വേഷം, സംസ്‌കാരം എന്നിവയെ കൈകാര്യം ചെയ്യാറുള്ളത്.
ഇപ്പോഴിതാ ഒരു ജര്‍മന്‍ സ്ത്രീ ഊബര്‍ ഡ്രൈവറുമായി മലയാളത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജര്‍മനിയില്‍ അധ്യാപികയായ ക്ലാര തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. ക്ലാര മലയാളം സംസാരിക്കുന്നത് കേട്ട് ഡ്രൈവര്‍ അമ്പരക്കുന്നതും വീഡിയോയില്‍ കേള്‍ക്കാനാകും.




മലയാളത്തില്‍ ഡ്രൈവറെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ക്ലാര വാഹനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇത് കേട്ട് അമ്പരന്ന ഡ്രൈവറോട് നീ ഇതുവരെ മലയാളം സംസാരിക്കുന്നത് കേട്ടിട്ടില്ലേ എന്നും ക്ലാര ചോദിക്കുന്നുണ്ട്. ക്ലാരയുടെ ചോദ്യം കേട്ട ഡ്രൈവര്‍ ഉണ്ടെന്ന് മറുപടി പറയുകയും ചെയ്തു.
ഇതോടെ ഇരുവരും മലയാളത്തില്‍ സംസാരിക്കാനും തുടങ്ങുന്നു. തന്റെ മലയാളം കേട്ട് കൗതുകത്തോടെ പ്രതികരിക്കുന്ന ഡ്രൈവറെ കണ്ടപ്പോള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോക്ക് അടിക്കുറിപ്പായി ക്ലാര കുറിച്ചത്.
ക്ലാര പങ്കുവെച്ച വീഡിയോ
View this post on Instagram
അഞ്ച് വര്‍ഷത്തോളമായി താന്‍ മലയാളം പഠിക്കുന്നുണ്ടെന്നും തന്റെ കൂടെ ജര്‍മനിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നവര്‍ മലയാളികളാണെന്നും ക്ലാര ഡ്രൈവറോട് പറയുന്നുണ്ട്. ക്ലാരയുടെ മലയാളം കേട്ട് അമ്പരന്ന ഡ്രൈവര്‍ തന്റെ ഭാര്യയെ ഫോണില്‍ കണക്ട് ചെയ്യാം അവരോട് സംസാരിക്കാമോ എന്നും ചോദിക്കുന്നുണ്ട്.
Also Read: Viral Video : ഇത് കുട്ടികളിയോ? കുട്ടി കളിക്കുന്നത് എന്തിൻ്റെ ഒപ്പമെന്ന് കണ്ടോ?
നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിങ്ങളുടെ മലയാളം എന്റെ മകളുടേതിനേക്കാള്‍ മികച്ചതാണ് അഭിനന്ദനങ്ങള്‍ എന്നാണ് ഒരാള്‍ വീഡിയോക്ക് താഴെ കുറിച്ചത്. എനിക്ക് സൈക്കിളിന് മുന്നില്‍ ചാടി മരിക്കണം നിങ്ങള്‍ എന്നേക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നുണ്ട് തുടങ്ങി നീളുന്നു കമന്റുകള്‍.