Geevarghese Mar Coorilos : വെർച്വൽ കസ്റ്റഡിയിലെന്ന് തെറ്റിദ്ധരിപ്പിച്ചു; സുപ്രിം കോടതി ഉത്തരവ് കൈമാറി: പറ്റിച്ചത് അതിസമർത്ഥമായെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Geevarghese Mar Coorilos Cyber Fraud : സൈബർ തട്ടിപ്പ് സംഘം അതിസമർത്ഥമായി തന്നെ കബളിപ്പിച്ചു എന്ന് നിരണം മുന്‍ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ട് ദിവസം വിർച്വൽ കസ്റ്റഡിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Geevarghese Mar Coorilos : വെർച്വൽ കസ്റ്റഡിയിലെന്ന് തെറ്റിദ്ധരിപ്പിച്ചു; സുപ്രിം കോടതി ഉത്തരവ് കൈമാറി: പറ്റിച്ചത് അതിസമർത്ഥമായെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Geevarghese Mar Coorilos Cyber Fraud (Image Courtesy - Screenshot)

Published: 

08 Aug 2024 14:51 PM

സൈബർ തട്ടിപ്പ് സംഘം തന്നെ കബളിപ്പിച്ചത് അതിസമർത്ഥമായെന്ന് നിരണം മുന്‍ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. താൻ രണ്ട് ദിവസം വെർച്വൽ കസ്റ്റഡിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ഇത് തെളിയിക്കാനായി സുപ്രിം കോടതിയുടെ മുദ്രപതിപ്പിച്ച ഉത്തരവുകൾ വാട്സപ്പ് വഴി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

ജെറ്റ് എയര്‍വേയ്‌സ് നരേഷ് ഗോയല്‍ പണത്തട്ടിപ്പ് നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് അവർ പറഞ്ഞു എന്ന് മാർ കൂറിലോസ് അറിയിച്ചു. സിബിഐ ആണെന്ന് പറഞ്ഞാണ് ബന്ധപ്പെട്ടത്. അതിന്റെ അന്വേഷണവുമായി സഹകരിക്കണം. അന്വേഷണം ഓണ്‍ലൈനായിട്ടാണ് നടക്കുന്നതെന്നും താനിപ്പോൾ വെർച്വൽ കസ്റ്റഡിയില്‍ ആണെന്നും അവർ പറഞ്ഞു. തട്ടിപ്പിൽ നിങ്ങള്‍ പങ്കല്ലെങ്കിൽ ആരെങ്കിലും പെടുത്തിയതാവാം. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായങ്ങള്‍ ചെയ്യാം ചെയ്തുതരാം എന്ന് അവർ ഉറപ്പുനൽകി. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ അവർ കൈക്കലാക്കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read : Kottayam Municipality: 40 ലക്ഷം മുക്കിയ അതേ ഉദ്യോഗസ്ഥൻ, വീണ്ടും അടിച്ചു മാറ്റിയത് 3 കോടി

കേസിൽ നിന്ന് ഒഴിവാക്കാൻ അവർ പണം ചോദിച്ചു എന്ന വാർത്തകൾ തെറ്റാണ്. അതിനല്ല പണം നൽകിയത്. വിദ്യാഭ്യാസവും ലോക പരിചയവുമുള്ള താൻ പോലും വഞ്ചിക്കപ്പെട്ടു. ഒന്നും ഒളിക്കാനില്ലാത്തതിനാലും തട്ടിപ്പിനെ കുറിച്ച് സാധാരണക്കാർ പോലും ബോധവാന്മാരാകണമെന്നും കരുതിയാണ് കേസ് കൊടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഈ അക്കൗണ്ടിൽ നിന്ന് കള്ളപ്പണ ഇടപാടുകള്‍ നടന്നു എന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു സൈബർ തട്ടിപ്പ്. ഈ മാസം രണ്ടിനായിരുന്നു സംഭവം. 15 ലക്ഷം രൂപയാണ് കേസിൽ നിന്നൊഴിവാക്കാനെന്ന പേരിൽ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, 13 ലക്ഷം രൂപയാണ് ഗീവർഗീസ് കൂറിലോസ് നൽകിയത്. ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണ് പണം പോയത്. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും അദ്ദേഹം പരാതി നൽകുകയായിരുന്നു.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?